ഗുസ്തിയ്ക്ക് വന്നവര്‍..

Showing posts with label ഗുസ്തിക്കഥകള്‍. Show all posts
Showing posts with label ഗുസ്തിക്കഥകള്‍. Show all posts

Monday, 6 January 2014

ന്നാലും എന്നോടിത് വേണ്ടായിരുന്നു…………………..

ബൈക്കും എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്....ചുമ്മാ ഒന്നു കറങ്ങാം എന്ന് കരുതി .. അങ്ങിനെ പോകുന്നവഴിയ്ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയില്‍ വെച്ചാണ് ഞാനവളെ കണ്ടത്...


  എന്‍റെ പഴയ ലൈന്‍... ലൈന്‍എന്നൊന്നും പറയാന്‍പറ്റില്ല കാരണം ഒറ്റലൈന്‍ആണ് ഞാന്‍വലിച്ചത്........ ബട്ട്‌അതറിയാത്തവന്‍ഇനി ആ നാട്ടില്‍മണ്ടപോയ തെങ്ങും .............. .....പിന്നെ ആ പെണ്ണും മാത്രമായിരിക്കും..


 

കഥ ഇങ്ങനെ.....;


ഒരു റാഗിംഗ് ആണ് സംഭവം... ഞങ്ങള്‍നാല്‍പ്പത്തിയൊന്നുപേരെല്ലാം ഒരുമിച്ചുകൂടി റാഗ് ചെയ്യാന്‍ഉദ്ദേശിക്കുന്ന ആളെ വളയും.. ചില ചോദ്യങ്ങള്‍ ചോദിക്കും അത്രയേ ഉള്ളൂ..


ചോദ്യങ്ങള്‍ഇങ്ങനെയൊക്കെയാണ്.. ;

എന്താ നിന്‍റെ പേര്?

അച്ഛന്‍റെ പേര്? പിന്നെ ജോലിയെന്ത്?

സര്‍ക്കാര്‍ഉദ്യോഗസ്ഥന്‍ആണെങ്കില്‍കൈക്കൂലി വാങ്ങുമോ?

വീട് എവിടെയാണ്?

നിനക്ക് ലൈന്‍ഉണ്ടോ?

ലാസ്റ്റ് എക്സാം മാര്‍ക്സ് എത്ര...?

ഇതാണ് സ്ഥിരം മെനു... അന്ന് അവളുടെ ഊഴമായിരുന്നു..

അവളെ കണ്ടപ്പോള്‍ത്തന്നെ എന്‍റെ മനസ്സില്‍എന്തോ ഒരു കുച്ച് കുച്ച് ഹോത്താ ഹൈ.....!!

അതുകൊണ്ട് ഞാനിച്ചിരി മാറിയാണ് നിന്നത്....!

ലവമ്മാര് പണി തുടങ്ങി ....

ലാസ്റ്റ് ഇയര്‍മാര്‍ക്സ് പറഞ്ഞു, നീ കോപ്പിയടിച്ചതാണോ എന്നു

ചോദിച്ചതും പെണ്ണ് കരഞ്ഞു തുടങ്ങി..., തുടങ്ങിയില്ല.. എന്നമട്ടായി

എനിയ്ക്കു സഹിച്ചില്ല.. ഞാനുടനെ കേറി ഇടപെട്ടു..


" ആ........ മതി.. മതി നീ പൊക്കോ.....!! "


ലവമ്മാര് എല്ലാരും കൂടെ എന്നെ അന്തം വിട്ടു നോക്കിനില്‍ക്കുവാ...

സാധാരണ ഇങ്ങനെ പറഞ്ഞാല്‍ഒരുത്തനും മൈന്‍ഡ് ചെയ്യില്ല....

പറയുന്നവനോട് പോടാ.....!! ഉയിരേ...!! എന്നാ പറയാറ്

അന്ന് എന്തോ ആരും ഒന്നും മിണ്ടിയില്ല എന്‍റെ അഭിമാനത്തിനും

ശരീരത്തിനും ക്ഷതം ഏല്‍ക്കാതെ ഞാന്‍രക്ഷപെട്ടു...

ആ പെണ്ണിന്‍റെ മുന്നില്‍നോം ചെറിയ ഒരു ഹീറോ ആയി....


രണ്ടുദിവസം കഴിഞ്ഞപ്പോള്‍എനിയ്ക്ക് അവളെ കാണാനൊരു മോഹം...

ഞാനെന്‍റെ ഏറ്റവുമടുത്ത ഒരു കൂട്ടുകാരനോട് ഇതുപറഞ്ഞു..

അത് കേള്‍ക്കേണ്ട താമസം ലവനെന്‍റെ കോളറിനു കേറിപ്പിടിച്ചു 

"ഞങ്ങള്‍ഇതുകേള്‍ക്കാന്‍കാത്തുഇരിക്കുവായിരുന്നെടാ ഡാഷ്മോനെ...!!

എന്തായിരുന്നു നിന്‍റെ അന്നത്തെ പെര്‍ഫോര്‍മന്‍സ്..?  
വിട്ടേക്ക്...മതി.. പൊക്കോ..."

എല്ലാവരുംകൂടെ എന്നെ വളഞ്ഞു.....


ഞാന്‍ ഇളിച്ച ചിരിയോടെ അളിയാ..... എനിയ്ക്കവളെ ലൈന്‍അടിച്ചാല്‍കൊള്ളാമെന്നുണ്ട്....

അതുകേട്ടതും വേറൊരുത്തന്‍ പോടാ ഡാഷ്മോനെ...എന്ന് പറഞ്ഞു കൊണ്ട് ചാടിവീണു........!
.... അവന്‍ അവളെ അവിടെ പഠിയ്ക്കാന്‍വന്ന ഫസ്റ്റ്ഡേ തൊട്ട് നോക്കിവെച്ചതാണ് പോലും.....!!
അവന്‍റെ അമ്മാവന്‍റെ മോളുമായിട്ടു ലൈനാ ആ തെണ്ടി...!!
അവസാനം ഞാനൊരുവിധം അവനെപ്പറഞ്ഞു സമ്മതിപ്പിച്ചു..
ക്ലാസ്സിലെ എല്ലാ കൂട്ടുകാര്‍ക്കും വളയ്ക്കാന്‍ഐഡിയ പറഞ്ഞു കൊടുക്കുകയാണ് അന്നെന്‍റെ മെയിന്‍പരിപാടി...

ഇതില്‍നോം മുടുക്കന്‍ ആയിരുന്നു.. ബട്ട്‌അത് സ്വന്തം കാര്യം വന്നപ്പോള്‍സ്വാഹാ..........!!
ഞാനെഴുതാറില്ല കേട്ടോ വെറും ഭാവന മാത്രം, എഴുതുന്നത്‌വേറെ ഒരുത്തനാ....
എന്‍റെ ലവ് ലെറ്റര്‍മരുന്നുകടയില്‍കൊടുത്താല്‍നിങ്ങള്‍ക്ക് ഒരു മാസത്തേയ്ക്കുള്ള ഗുളിക കിട്ടും അത്രയ്ക്കുവിശേഷമാ...........!!

പലവട്ടം ട്രൈ ചെയ്തതാ അവളോട്‌ ഒന്നിഷ്ടമാണെന്ന് പറയാന്‍.. പക്ഷെ നടന്നില്ല.... അവസാനം ഒരു ലവ് ലെറ്റര്‍എഴുതിക്കൊടുക്കാം എന്നു തീരുമാനിച്ചു. കുത്തിയിരുന്ന്‍അവള്‍ക്കുവേണ്ടി ഞാനൊരു കാവ്യരചന നടത്തി.

അമ്പലത്തില്‍ ദേവനെ (കൃഷ്ണ ഭഗവാന്‍ ) ദര്‍ശിക്കാന്‍പോയപ്പോള്‍ഞാനൊരു ദേവിയെ കണ്ടു... എന്നുപറഞ്ഞു തുടങ്ങുന്ന ഒന്ന്.. ഇതെഴുതുമ്പോള്‍അവളിതു വായിച്ചിട്ട്, എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നത് ഒക്കെ വെറുതെ ഞാന്‍ദിവാസ്വപ്നം കണ്ടു.... (ഒരു കോപ്പും നടന്നില്ല..!!)

ഇലക്ട്രോണിക്സിന് പഠിയ്ക്കുന്ന സമയമാ... രാവിലെ ഏഴുമണിയ്ക്കാ....ക്ലാസ്സ്‌..
ഞാനാണെങ്കില്‍രാവിലെ നാലുമണിയ്ക്ക് എഴുന്നേല്‍ക്കും.., പഠിയ്ക്കാനാണ്...!! വീട്ടുകാര്‍വിളിച്ചെഴുന്നേല്‍പ്പിക്കുന്നത് ഈയുദ്ദേശം വെച്ചാണ്.. , ബട്ട്‌നമ്മുടെ പ്രോഗ്രാംചാര്‍ട്ട് ഇങ്ങനെയാണ്...

രാവിലെ എഴുന്നേറ്റയുടനെ ഞാന്‍മുഖംകഴുകി ചായയിടാന്‍അടുക്കളയില്‍ കേറും.. അങ്ങിനെ ഒരരമണിക്കൂര്‍പോയിക്കിട്ടും.. ചായ കുടിച്ചാല്‍പ്പിന്നെ ടോയിലറ്റില്‍പോകണം നിര്‍ബന്ധമാണ്.. പിന്നെ പുസ്തകമൊക്കെയെടുത്ത് കട്ടില്‍ഒഴിവുണ്ടോ എന്ന് നോക്കും..

ബിക്കോസ്.. നമ്മുടെ ചേട്ടന്‍സ് നേരത്തെയവിടെ സ്ഥലം പിടിച്ചിട്ടുണ്ടാകും..... കമഴ്ന്നുകിടന്നാണ് പഠിത്തം.. രണ്ടുകൈയും മുടിയില്‍പിടിച്ചുകൊണ്ട് പിരിച്ചുപിരിച്ച് പഠിയ്ക്കും... ഇതിനിടെ മുടിയില്‍കഷ്ടപ്പെട്ട് കെട്ടിടും.. പിന്നെയത് അഴിച്ചെടുക്കാന്‍അതിലും വലിയ പാടാ... 

ഇതിനിടെയാണ് പുസ്തകം വായന... 


ആ മുടി അഴിക്കുന്നതിലും കെട്ടുന്നതിലുമായി പഠിത്തത്തിന്‍റെ ശബ്ദം കൂടിയും കുറഞ്ഞും ഇരിയ്ക്കും...!! എന്തോന്നാടാ ഇബുറൂ ഈംബുരു എന്ന് വായിക്കുന്നതെന്ന പപ്പയുടെ ചോദ്യം ചെവിയില്‍വീഴുമ്പോള്‍ത്തന്നെ എന്‍റെ ശബ്ദം തനിയെ കൂടും.. 

അങ്ങനെ ആറര വരെ എന്തേലും ഒക്കെ കാണിച്ചു സമയംകളയും...... പിന്നെ ക്ലാസ്സില്‍പോകാനുള്ള തിരക്കുകൂട്ടലായി... ക്ലാസില്‍പോകാനുള്ള തിരക്കില്‍എഴുതിവെച്ച ലവ് ലെറ്റര്‍എവിടെയാണ് വെച്ചതെന്ന് ഞാന്‍മറന്നു.... ദേഷ്യത്തിന് അവിടെയിരുന്ന എല്ലാ സാധനങ്ങളും വലിച്ചുവാരി നിലത്തിട്ടു വരെ തപ്പി..,കിട്ടിയില്ല...!!
 
"ഈശ്വരാ ഇതിന്നു കൊടുക്കാതെയിരുന്നാല്‍ക്ലാസ്സിലുള്ള എല്ലാ  അലവലാതികളും എന്നെ കളിയാക്കിക്കൊല്ലും... "

അവിടെ ചെന്നിട്ടു വേറൊരെണ്ണം എഴുതാം എന്നുചിന്തിച്ചു ഞാന്‍വീട്ടില്‍നിന്നിറങ്ങി.. ഞാന്‍പോയതിനുശേഷം അമ്മ അതൊക്കെ അടുക്കിവെയ്ക്കുന്നതിനിടെ എന്‍റെ ഇടയലേഖനവും കിട്ടി....

ആയിടെയ്ക്കാണ് എന്‍റെ എക്സാംറിസള്‍ട്ട്‌വന്നത് ഫസ്റ്റ് സെമസ്റ്റര്‍നല്ല രീതിയില്‍പെര്‍ഫോം ചെയ്ത ഞാന്‍സെക്കന്റ്‌സെമസ്റ്റര്‍മൂക്കുംകുത്തി വീണു.... നല്ലവനായ പ്രിന്‍സിപ്പാള്‍വീട്ടില്‍നിന്നും ആളെ വിളിപ്പിച്ചു..
കഷ്ടകാലത്തിനു വന്നത് എന്‍റെ ചേട്ടനും..... ആ പരമദുഷ്ടന്‍എനിക്കിട്ടു നല്ലപോലെ വെച്ചു.....

പ്രിന്‍സി ചേട്ടനോട്, " എന്താ ഇയാള്‍ക്ക് വീട്ടില്‍പഠിയ്ക്കാന്‍ന്‍സമയമൊന്നും കിട്ടുന്നില്ലേ അതോ വേറെവല്ല ഉത്തരവാദിത്തവും ഉണ്ടോ? "
ചേട്ടന്‍ - ഇല്ല സര്‍ ഉരു ഉത്തരവാദിത്തവും ഇല്ല.............."
" എന്നാപ്പിന്നെയെന്താണ് റീസണ്‍? നോക്ക് ഫസ്റ്റ് സെമസ്റ്റര്‍ നല്ല മാര്‍ക്കുണ്ടല്ലോ.. ഇപ്പോളിത്രയും കുറയാനെന്താണ് കാരണം..? "
ദാ ഇതാണ് കാരണം എന്നുപറഞ്ഞ് ആ സദ്‌ഗുണസബന്നന്‍ എന്‍റെ പ്രേമലേഖനം പ്രിന്‍സിയ്ക്ക് കൊടുത്തു....

ആ സമയം ഒരു ഭൂമികുലുക്കം ഉണ്ടായി ഇതെല്ലാം ഇടിഞ്ഞു പറിഞ്ഞു വീഴണേ എന്ന് സത്യമായും ഞാനാഗ്രഹിച്ചു.... 

പുള്ളികാരന്‍അത് ശരിയ്ക്കും ആഘോഷിച്ചു.. എന്‍റെയെല്ലാ അധ്യാപകരെയും വിളിച്ചുവരുത്തി ഉച്ചത്തില്‍വായിച്ചു....
നല്ല ടിപ്ടോപ്പില്‍വന്നിട്ട് നടുറോഡില്‍വെച്ച് തുണിയുരിഞ്ഞുപോയാല്‍എങ്ങനെ ഇരിയ്ക്കും അതുപോലെ ഞാന്‍അവിടെ നിന്ന് ചമ്മി.....!! 

ആ ലെറ്റര്‍ നല്ലപോലെ അവിടെ വായിക്കപ്പെട്ടു.. 
ഇടയ്ക്ക് പുള്ളികാരന്‍എന്നോട് ചോദിയ്ക്കും അമ്പലത്തില്‍പോയപ്പോള്‍എന്ത് കണ്ടെന്നാടാ.. ?
ഞാന്‍ സാര്‍......... ദേവിയെ കണ്ടു..
എന്ത് കണ്ടു.......??
വളരെ കഷ്ടപ്പെട്ട് ഞാന്‍വീണ്ടും പറയും.. ദേവിയെ കണ്ടു...!!
ഓരോ വരിയും സാര്‍വായിച്ചു കഴിയുമ്പോള്‍എല്ലാ സാറുമ്മാരും കൂടെ ഒരുമിച്ചെന്നെ നോക്കും.. എല്ലാവരുടെയും മുഖത്തേയ്ക്ക് ഞാനും.. ഭക്ഷണം കഴിച്ചിട്ട് പത്തു ദിവസമായത് പോലെ വളരെ ദയനീയമായി നോക്കും...

അതിനുശേഷം പ്രിന്‍സിപ്പാള്‍എന്‍റെ ക്ലാസ്സില്‍വന്ന്‍ എന്‍റെ ഫ്രണ്ട്സിനോട്‌ഇതു വെളമ്പി..
 ലവ് ലെറ്റര്‍എഴുതി അമ്മയുടെ കൈയ്യില്‍ആണോടാ കൊടുക്കുന്നെ എന്നുപറഞ്ഞു അവന്മാരും എന്നെ കണക്കിന് പരിഹസിച്ചു.. തലയ്ക്കുപുറകില്‍നിന്ന് തോണ്ടുക എന്ന കലാപരിപാടികളും ഉണ്ടായിരുന്നു...

അവസാനം പ്രിന്‍സി വക ഒരുപദേശം, "  
ഡാ പഠിയ്ക്കുന്ന കാലത്ത് ഞാനും പ്രണയിച്ചിട്ടുണ്ട് ബട്ട്‌അത് ലവ് ലെറ്റര്‍എഴുതി അമ്മയുടെ കൈയ്യില്‍കൊടുക്കലല്ല...!! മനസ്സിലായോ....!!

പിന്നെ ഒരു കാര്യം..! " 
എന്താ സര്‍ എന്നുചോദിച്ചുകൊണ്ട് അടുത്തോട്ടുചെന്ന എന്നെ ഇച്ചിരി മാറ്റിനിര്‍ത്തിയിട്ട് സാറെന്നോട് പറഞ്ഞു..,
" ഡാ എല്ലാം വേണം.. പക്ഷെ പഠിത്തത്തില്‍ഉഴപ്പരുത്‌....!! "
അങ്ങനെ കുറെ ഉപദേശം കിട്ടി, ലാസ്റ്റ് തന്ന ഉപദേശം ഞാന്‍മറന്നിട്ടില്ല... അതിതാണ് ;

" നോക്കിയും കണ്ടും നടന്നാല്‍നിനക്ക് കൊള്ളാം ഇല്ലേല്‍ ______കുത്തി വീഴും..!! " എന്ന നല്ലൊരു ഉപദേശവും എനിക്യു തന്നു..... 

ആ ഷോക്കില്‍മൊത്തം നാറി നാണംകെട്ടു നിന്നതുകൊണ്ട് എന്താ സാറു പറഞ്ഞതെന്ന് എനിയ്ക്കു മനസ്സിലായില്ല.. പിന്നീട് മനസ്സിലായപ്പോള്‍ഒന്നും തിരിച്ചുപറയാനും പറ്റിയില്ല... 

അന്ന് ഞാനാ പ്രണയം പൂട്ടിക്കെട്ടിവെച്ചു..!! ഇതാണ് ഫ്ലാഷ്ബാക്ക്....
അവളുടെ അടുത്തുചെന്ന് ഹലോ അറിയാമോ എന്നുചോദിച്ചു.. അവള്‍യെവനാരെടെ എന്ന ഭാവത്തിലെന്നെ നോക്കി....
മറന്നോ എന്നെ..

അപ്പോഴാണ് ഈ മുഖം അവള്‍ക്ക് ഓര്‍മ്മ കിട്ടിയത്

ആ ഓര്‍മ്മയുണ്ട്....
ഇപ്പോള്‍എവിടെയാണ്..? "
 
" ഞാന്‍ബോംബയിലാണ് ഭര്‍ത്താവിനു അവിടെയാണ് ജോലി...."

" ഹ്മം... ഓക്കേ.." അപ്പോഴാണ് അവളുടെയമ്മ ഒരു തേങ്ങയുമായി അവിടെവന്നത്.. എന്നെക്കണ്ട് ഫ്രണ്ട് ആണെന്ന് പറഞ്ഞപ്പോള്‍അവര്‍ എനിയ്ക്കൊരു ജോലിതന്നു..

.....ആ തേങ്ങ ഗണപതിയ്ക്ക് ഉടയ്ക്കുക എന്ന ജോലി...!!


ഒരു വട്ടം നടയിലേക്കു നോട്ടം പായിച്ചു കൊണ്ട് ഞാന്‍ മനസ്സില്‍പറഞ്ഞു ......ന്നാലും എന്‍റെ കൃഷ്ണാ.....എന്നോടിത് വേണ്ടായിരുന്നു ..........


അപ്പോള്‍ അവിടെ നിന്നും ഒരു അശരീരി കേട്ട പോലെ എനിക്യു തോന്നി

..............അമ്പലത്തില്‍പോയപ്പോള്‍ എന്ത് കണ്ടെന്നാ..............







.


Wednesday, 3 July 2013

ഗുസ്തിക്കാരന്‍റെ ദിവ്യത്തരങ്ങള്‍....!



അന്നു വൈകുന്നേരം അമ്മയുടെ കാള്‍ കണ്ടുകൊണ്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്......

ഡാ.... നീ വരുന്നില്ലേ...?

അപ്പോഴാണ് ഞാനോര്‍ത്തത് സമയം നാലുമണിയായിരിക്കുന്നു..
ഇന്ന്‍ അമ്പലത്തില്‍ ഉത്സവമാണ്... കള്ളകൃഷ്ണന്‍റെ അമ്പലമാ ധാരാളം രാധമാരും മീരമാരും ഉണ്ടാകും.. എങ്ങനെയെങ്കിലും പുള്ളിക്കാരനെ പറഞ്ഞു സമ്മതിപ്പിച്ച് ഒരെണ്ണത്തെ അടിച്ചുമാറ്റണം......

വീട്ടുകാര്‍ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ചിക്കന്‍ബിരിയാണിയാണ് തട്ടിയത്..... അപ്പോഴാ എന്‍റെയൊരു സംശയം.. കുളിച്ചാല്‍ ശുദ്ധിവരും.. ബട്ട്‌ വയറ്റില്‍ക്കിടക്കുന്ന ചിക്കന്‍......??

അതിപ്പോള്‍ എന്താചെയ്യുക....!! , അമ്പലത്തില്‍ പോകാന്‍ പറ്റുമോ..????
തൊട്ടുമുന്നില്‍ ഇരിയ്ക്കുന്ന കൃഷ്ണന്‍ എന്നെ രണ്ടുപുരികവും വളച്ചുനോക്കുന്നപോലെ തോന്നി......

അമ്മയെ വിളിച്ചു... അല്ലമ്മേ..!! ചിക്കന്‍ കഴിച്ചിട്ട് അമ്പലത്തില്‍ കേറാമോ.............??

കുളിച്ചിട്ടു വാടാ അകത്തുകേറണ്ട... ഹ്മം....!!

അല്ലെങ്കിലും പുറത്താണല്ലോ തിരക്ക്... നമുക്ക് അവിടെയാണല്ലോ പരിപാടി..!!!

അല്ലേലും അമ്പലത്തിനകത്ത് കയറുന്നത് ശബരിമലയ്ക്ക് വ്രതം എടുക്കുമ്പോഴോ... അല്ലേ.., എക്സാം റിസല്‍ട്ടു വരുന്ന സമയത്ത്..., അതുമല്ലെങ്കില്‍ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ ദിവസം..!! ഇത്തരം വിശേഷാല്‍ ദിവസങ്ങളില്‍ മാത്രമേ ഞാന്‍ അമ്പലത്തിനകത്ത് കയറൂ....

അല്ലേല്‍ ജിമ്മില്‍ പോയി മിനിമം രണ്ടുമാസം കഴിഞ്ഞിരിയ്ക്കണം... ഇല്ലേല്‍ പുറത്തുനിന്നു തൊഴുകയാണ് പതിവ്....

ഷര്‍ട്ട്‌ തേയ്ക്കണം... പാന്‍സ്... ജീന്‍സ് മതി...!!

അപ്പോഴെല്ലാം ഓക്കേ.......!!

ഞാന്‍ പെട്ടെന്നുതന്നെ റെഡിയായി അമ്പലത്തില്‍ എത്തി......
അമ്പലക്കുളത്തില്‍ക്കൂടിയൊന്ന് ഇറങ്ങി.... എങ്കിലും മനസ്സില്‍ ചിക്കന്‍റെ ചിന്തകള്‍ കിടക്കുന്നകാരണം ഒരു തൃപ്തി കിട്ടുന്നില്ല.......

ഞാന്‍ അമ്പലത്തിന്‍റെ കിഴക്കേനടയില്‍ എത്തി.... അവിടെയാണ് കടകള്‍ ധാരാളമായുള്ളത്.....
അന്ന് കളക്ഷന്‍ ഒരല്‍പം മോശമായിരുന്നു.. ഞാന്‍ മുന്നോട്ടുനടന്നു....

അധികംദൂരയല്ലാതെ ഒരാള്‍ക്കൂട്ടം....

അതെന്തായെന്നുനോക്കാന്‍ ഞാനുംപോയി..........
എനിയ്ക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല.....

ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കുന്നപോലെ ഒരാള്‍...!
ദേഹം മുഴുവന്‍ അമ്പുകള്‍ തറച്ച്....
വരുന്നവരെല്ലാം അദ്ദേഹത്തെ തൊഴുന്നു...

അപ്പോഴെന്‍റെ മനസില്‍വന്ന ചിന്ത....!!!!!! ഇപ്പോള്‍ ആരെടേ ഇവിടെ അമ്പുംവില്ലും കൊണ്ട് യുദ്ധംചെയ്തെന്നാണ്.......!!

ഭഗവാന്‍ നേരിട്ടുവന്നപോലെയാണ് എല്ലാവരുടെയും ഭാവം...
ചില്ലറയും നോട്ടും വന്നുവീഴുന്നു... ദിവ്യയോഗി അങ്ങിനെ  മലര്‍ന്നുകിടക്കുകയാണ്... തലയുടെ മുന്‍ഭാഗത്തായി നിലവിളക്ക് കത്തിച്ചുവെച്ചിട്ടുണ്ട്..... അതിനുമുന്നിലായി സകലദൈവങ്ങളെയും നിരത്തിവെച്ചിട്ടുണ്ട്...

മാല... ചന്ദനത്തിരി.. അഷ്ടഗന്ധം... അങ്ങിനെയെല്ലാത്തരം ഐറ്റംസും ഉണ്ട്....

ദിവ്യയോഗിയുടെ ശരീരത്തില്‍ ഈ അമ്പുകളെല്ലാം തറച്ചുകേറിയിട്ടും ഒരു ഭാവവ്യത്യാസവും ഇല്ല...!! മലര്‍ന്നുകിടക്കുന്ന യോഗിയുടെ കൈയ്യില്‍ ഒരു മണി.. അതു സ്വന്തം തുടയില്‍ അടിച്ച് യോഗി ആളുകളെ ആകര്‍ഷിക്കുന്നു.... ആരും നോക്കിപ്പോകും.... അത്രയ്ക്ക് ഭയാനകവും ഭക്തിനിര്‍ഭരവുമാണത്‌........ നെഞ്ചില്‍ മൂന്നമ്പുകള്‍... കൈയില്‍ രണ്ടണ്ണം വീതം... വയറ്റില്‍ ഒന്ന്... അങ്ങിനെ... മലര്‍ന്നുകിടക്കുകയാണ്.....

എനിയ്ക്കിത് കണ്ടിട്ട് അവിടന്ന് പോകാന്‍ മനസ്സുവരുന്നില്ല..........
ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുകയാണ്..... ചിലര്‍ കുമ്പിടുന്നു ചിലര്‍ കാലെ തൊട്ടുതൊഴുന്നു......

കലിയുഗത്തിലെ കല്‍ക്കി... ഈശ്വരാ...!! അതാണോ ഐറ്റം...??

എന്‍റെ മനസ്സില്‍ പണ്ട് ടിവിയില്‍ കണ്ട മഹാഭാരതകഥ ഓര്‍മ്മവന്നു.....  രണ്ടമ്പുകള്‍ വായുവില്‍ പറന്നുവരും.. ഒന്നില്‍ തീ വേറൊന്നില്‍ വെള്ളം.. അതു വായുവില്‍ കൂട്ടിമുട്ടുമ്പോള്‍ ഒരെണ്ണം പൊട്ടിത്തെറിയ്ക്കും.........
അപ്പോള്‍ നായകനോ വില്ലനോ ആരോഒരാള്‍ പൊട്ടിച്ചിരിയ്ക്കും.. ബു ഹ ഹാ ഹ...........!!! യോഗിയുടെ കിടപ്പുകണ്ടിട്ട് എനിയ്ക്ക് അതുപോലൊരു ചിരിയാണ് വന്നത്.........

അപ്പോഴാണ് ഞാനത്‌ ശ്രദ്ധിച്ചത്... ശ്ശെടാ.. ഈ അമ്പുകളൊക്കെ കുത്തിയിറങ്ങിയിട്ടും അമ്പില്‍ ചോരപ്പാട് ഇല്ല...
അതെന്താ യോഗിയ്ക്ക്  ചോരയില്ലേ.........??
ഒറ്റ അമ്പിലും ചോരപുരണ്ടിട്ടില്ല.... ഇതെന്താ കഥ ഇനിയിപ്പോ യോഗീശ്വരന്‍ പാറ്റയുടെ ബന്ധുവാണോ..!! നോ...ചോര..!കണ്‍ഫ്യൂഷനായല്ലോ........!!

അതോ ഇനി യോഗിയിത്‌ തിരിച്ചുവെച്ചാണോ കുത്തിയിറക്കിയെ...!!
അങ്ങനെ നോക്കുന്നതിനിടയില്‍.. ഒരുകാര്യം എന്‍റെ ശ്രദ്ധയില്‍പ്പെട്ടു......
അമ്പുകള്‍ കുത്തിയിറങ്ങിയ എല്ലാസ്ഥലത്തും ബട്ടന്‍സ് ഇടാന്‍വേണ്ടി തയ്ച്ചുവെച്ചിരിക്കുന്നതുപോലെ ചെയ്തിരിക്കുന്നു......
ഇതെന്താപ്പാ ഞാനീ കാണുന്നത്...?? പെട്ടെന്ന് ജെയിംസ്ബോണ്ടിന്‍റെ പടത്തിലെ ട്യൂണ്‍ എന്‍റെ കാതുകളില്‍ മുഴങ്ങി...

എന്‍റെ സംശയം ഞാനാരോട് ചോദിയ്ക്കും....!!
അവസാനം ഞാനതു തീരുമാനിച്ചു........
എല്ലാരും നോക്കിനില്‍ക്കെ ഞാനെന്‍റെ സംശയം വെട്ടിത്തുറന്ന് ദിവ്യയോഗിയോടുതന്നെ ചോദിച്ചു...;

" ഇതു കുത്തിയിറക്കിയതിനുശേഷം തയ്പ്പിച്ചുവെച്ചതാണോ സ്വാമി....?? "

ഒരു നിമിഷം... ദിവ്യയോഗിയുടെ മണിയടി നിന്നു... യോഗിയുടെ കാലില്‍ തൊട്ടുതൊഴാന്‍ കുനിഞ്ഞവര്‍ ഒക്കെയും എന്തോ ബോംബുപൊട്ടിയപോലെ ഒരമ്പരപ്പില്‍ എന്നെനോക്കി...

യോഗി ഒന്നും മിണ്ടുന്നില്ല.... കണ്ണുകളില്‍ കോപം... മൂന്നാംകണ്ണ് വല്ലോം തുറക്കുമോ.. ? ബട്ട്‌ ഒന്നും തുറന്നുമില്ല അടഞ്ഞുമില്ല....!
ഞാന്‍ വിടുമോ..., യോഗി ഒന്നുംപറഞ്ഞില്ല.... !!!!!!!!!!!

" ഇതു കുത്തിയിറക്കിയതിനുശേഷം സ്വാമി തയ്പ്പിച്ചതാണോ ഈ ഷര്‍ട്ട്‌.....?? "

യോഗി കണ്ണുരുട്ടി പോകാന്‍ എന്നോട് നിര്‍ദേശിച്ചു......
അപ്പോള്‍ ഞാന്‍ ഒന്നൂടെ അടുത്തോട്ടുചെന്നു.........!

" സ്വാമി ഈ അമ്പൊന്ന്‍ ഊരിയെ.....!! "
അവിടെനില്‍ക്കുന്ന ഭക്തജനങ്ങള്‍ എന്നെ തുറിച്ചുനോക്കുന്നു... ചിലര്‍ എന്തൂട്ടാ അപ്പി സംഭവം എന്ന രീതിയിലും..........
ഹേ പേടിയ്ക്കും.... പൊക്കോ.... രക്തം ചിന്തും....!
സ്വാമി അമ്പ് ഊരിയില്ലേ ഞാനിപ്പോള്‍ ഇതുവലിച്ചുരും... എന്നുഞാനും...
ദിവ്യയോഗി കോപംകൊണ്ട് വിറയ്ക്കുന്നു... ശപിക്കുമോ... ഹേയ്....!!

യോഗി പോകാന്‍പറഞ്ഞുകൊണ്ട് എന്നെ കോപിച്ചുനോക്കിയതും ഞാന്‍ യോഗിയെ പൊക്കിയെടുത്തൊന്ന്‍ അനുഗ്രഹിച്ചതും ഒരുമിച്ചായിരുന്നു.........
കൈയില്‍ ഇരുന്ന മണി കൊണ്ട് എന്നെയൊന്ന്‍ ആശീര്‍വാദിക്കാന്‍ ദിവ്യയോഗി ഒരുമ്പെട്ടതും ഞാന്‍ ഒന്നൂടെ യോഗീവര്യനെ അകമഴിഞ്ഞു അനുഗ്രഹിച്ചു...

ദേ .. ദിവ്യയോഗി വീണ്ടും തറയില്‍........!!

കരാട്ടെ പഠിച്ചിട്ടു അതൊന്നു പരീക്ഷിക്കാന്‍ ആരെയുംകിട്ടാതെ വിഷമിച്ചു നടക്കുകയായിരുന്ന എനിയ്ക്കിത് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ ആയിരുന്നു.... നാട്ടുകാര്‍ അന്തംവിട്ടുനോക്കിനില്‍ക്കുകയാണ്... ആര്‍ക്കും ഒന്നും മനസിലായില്ല... ഇനിയും അതുപറഞ്ഞില്ലേ നാട്ടുകാരെന്നെ കൈവെയ്ക്കും എന്ന സ്ഥിതിയായി.........

ആ നിമിഷം ഞാനായോഗിയുടെ ഷര്‍ട്ടൂരി.. അപ്പോഴെവിടെ നിന്നോ എന്നറിയില്ല..., _________മോനെ എന്നുവിളിച്ചുകൊണ്ട് നാലഞ്ചു കൈകള്‍ ദിവ്യയോഗിയുടെ കരണത്തും ദേഹത്തും വന്നുവീണു...... വളരെ കഷ്ടപ്പെട്ടാണ് എല്ലാവരെയും ഞാന്‍ പിടിച്ചുമാറ്റിയത്....

യോഗീശ്വരന്‍ അമ്പുകളെല്ലാം ഓരോ ബെല്‍റ്റില്‍ വെല്‍ഡ്ചെയ്തു പിടിപ്പിച്ചിരിക്കുകയാണ്...... അമ്പുകളെല്ലാം ശരീരത്തിന്‍റെ രണ്ടുവശത്തും കാണാന്‍പറ്റുകയും ചെയ്യും.... സ്ഥിരം കലാപരിപാടി ആയതുകൊണ്ട് ദിവ്യയോഗി അമ്പുകള്‍ കേറുന്ന സ്ഥലത്ത് വട്ടത്തില്‍ തയ്പ്പിച്ചുവെച്ചു.... അതാ പണിയായെ....!!

യോഗീശ്വരനെ അനുഗ്രഹിക്കാന്‍ ആളുകളുടെ എണ്ണം കൂടുന്നതുകണ്ട് ഞാന്‍ പുള്ളിയെ അവിടെനിന്നും മാറ്റി... പോലീസിനെ വിളിപ്പിച്ചു.......
ദക്ഷിണകിട്ടിയ പൈസയൊക്കെ അവിടെനിന്ന ആളുകള്‍ അമ്പലത്തിലെ ഭണ്ടാരപ്പെട്ടിയിലേക്ക് ഇട്ടുകൊടുത്തു.... അപ്പോഴേക്കും പോലീസ് വന്നു.... കൂടുതല്‍ പൂജകള്‍ നടത്താന്‍ ദിവ്യയോഗിയെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി....

അപ്പോള്‍ നേരത്തെ അനുഗ്രഹം വാങ്ങിയ കുറെ ഭക്തര്‍ അവിടെ നില്‍പ്പുണ്ടായിരുന്നു..... അവരോടു ഞാന്‍ ചോദിച്ചു...;

 ഞാന്‍ അനുഗ്രഹിച്ചാല്‍  മതിയോ.....?



ചിരിച്ചുകൊണ്ട് ചിലര്‍.... നേരത്തെ കാലുവണങ്ങിപ്പോയവര്‍ ഞങ്ങള്‍ ഇപ്പോഴാ വന്നെ എന്നായി....!! അങ്ങനെ ദിവ്യയോഗിയെ  കൈകാര്യം ചെയ്തതോടുകൂടി എന്‍റെ അവിടുത്തെ അവതാരോദ്ദേശം പൂര്‍ണമായി...... പഴയ വായ്നോട്ടത്തില്‍ ഫോക്കസ് ചെയ്തുകൊണ്ട് ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് അന്തര്‍ധാനം ചെയ്തു....

ദക്ഷിണയായി ചില്ലറകമന്റുകള്‍ ലൈക്കുകള്‍ എന്നിവ പ്രതീക്ഷിക്കുന്നു.....
                     
എന്ന് പാവം ഗുസ്തിക്കാരന്‍............

വഴിപാടുകള്‍ താഴെ എഴുതാം.........!!

Thursday, 19 April 2012

ഞാനും ഖത്തറും പിന്നെ എന്‍റെ സ്വപ്നങ്ങളും ...രണ്ടാം ഭാഗം


 സൈറ്റ് ....
രാവിലെ പിള്ളാരുടെ മുഖവും ഭീമാകാര  ശരീരവും . ഉള്ള ഒരാള്‍ വന്നു ക്യാമ്പ്‌ ബോസ്സ് ആണ് ....
നാളെ രാവിലെ സൈറ്റില്‍ പോണം ..ഷു,കവര്‍ ഓള്‍ ..ഏതൊക്കെ തന്നു ...നല്ല കിണ്ണന്‍ ചുവപ്പ് കളര്‍ ആണ് ഡ്രസ്സ്‌ ......പാര്‍ട്ടി മീറ്റിങ്ങിനു പോകാന്‍ പറ്റിയ സാധനമാ...അടുത്ത ദിവസം 
രാവിലെ കുളിച്ചു റെഡി ആയി സൈറ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്തു  ..ചെന്ന് കേറിയപ്പോഴേ പണിയാകും എന്ന് മനസിലായി ....ഏതാണ്ട് മോഷണം നടത്തി പിടിച്ചു കൊണ്ട്   വന്നവരെ പോലെ ഒരു നോട്ടം ... തൊണ്ട യുടെ നട്ട് മൊത്തം മുറുക്കി ഓരോരോ ചോദിയങ്ങള്‍ അവിടുത്തെ മൂത്ത സേഫ്ടി ഇന്‍ ചാര്‍ജ് ആണ് ....
പേര് ..സ്ഥലം ..ഗള്‍ഫില്‍ പോയിട്ടുണ്ടോ ..നേരെത്തെ എവിടെ ആയിരുന്നു ..
വളരെ വിനയ കുനയന്‍ ആയി എല്ലാത്തിനും മറുപടി കൊടുത്തു ..
ഏതോ ഗാനമേളക്യു പോയപ്പോള്‍ വഴി തെറ്റി കേറിയത്‌ പോലെ ഒരാളും അവിടെ ഉണ്ടായിരുന്നു കണ്ടാല്‍ ഒരു ഭാഗവതര്‍ ..സേഫ്ടി ട്രെയിനര്‍ ആണ് പുള്ളി ...
അങ്ങനെ ട്രെയിനിംഗ് എല്ലാം കഴിഞ്ഞു പുതിയ കൂട്ടുകാരെ  കിട്ടി പട്ടാളത്തിനും എയര്‍ ഫോഴ്സില്‍ നിന്നും കുറ്റിം പറിച്ചു വന്നവരാണ് അധികം ...എപ്പോഴും വെടി മാത്രം ......എന്തേലും ചോദിച്ചാ പണ്ട് ഡാറാഡൂനില്‍...എന്ന് പറഞ്ഞു തുടങ്ങും ....ഇല്ല ചേട്ടാ ഞാന്‍ ഒന്നും ചോദിച്ചില്ല ചേട്ടന്‍ ഒന്നും കേട്ടിട്ടും ഇല്ല ..പിള്ളേരുടെ മനസാ പലതിനും മുഖം  കണ്ടാല്‍ ഇപ്പോള്‍ തിന്നും എന്ന ഭാവമാ....
ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു ...അവരുമായി ബാക്കി ഉള്ളവരെ എങ്ങനെ നമ്മുടെ വഴിക്യു കൊണ്ടുവരാം എന്ന് ആലോചിച്ചു കൊണ്ടിരുന്നു 
അടുത്ത ദിവസം അതില്‍ ഒരു കൂടുകാരന്‍ സിഗരറ്റ് വലിക്യുന്ന ആളാണ് ...
അയാള്‍ക്ക് സിഗരറ്റ് വേണം ....നല്ല തണുപ് ഉള്ള ടൈം ആണ് ......
രണ്ടു മൂന്ന് പ്രാവിശ്യം അയാള്‍ ഇതു പറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നെച്ചു  ..ആരെ തല്ലി കൊന്നിട്ട് ആണെല്ലും നിനക്ക് ഞാന്‍ സിഗരറ്റ് ഒപ്പിച്ചു തരും ...സുരേഷ് ഗോപി കമ്മിഷണര്‍ പടത്തില്‍ ജസ്റ്റ്‌ റി മെമ്പര്‍ ദാറ്റ്‌ എന്ന് പറഞ്ഞു നടക്കുന്നപോലെ ഞാന്‍ നടന്നു ....ഇന്‍ ഹരിഹര്‍ നഗറില്‍ ജഗതീഷ്   നടക്കും പോലെ എന്റെ കൂടുകാരന്‍ പുറകെ ....
കക്ഷി യുടെ പേര് പറയില്ല .....കാരണം ലവന്‍റെ വീട്ടില്‍ ഇതു അറിഞ്ഞാല്‍ ...അവന്റെ കുണ്ടിതം നോക്കി പെടക്യും അവന്‍റെ പിതാശ്രി ........
അങ്ങനെ  ആ  കൂട്ടുകാരനുമായി  സ്മോക്കിംഗ് ഷെല്‍ട്ടറില്‍  എത്തി ...
അവിടെ ഒരാള്‍ നില്‍പ്പുണ്ടായിരുന്നു എനിക്യു ആളെ അറിയില്ല ,,,കണ്ടിട്ട് മലയാളി ആണ് 
ഒന്നും നോകാതെ എന്‍റെ വക ഒരു ചോദ്യം  ചേട്ടാ ഒന്നും വിജാരിക്യരുത്  സിഗരറ്റ്   ഉണ്ടോ കയ്യില്‍ ?? 
പുള്ളി തിരിഞ്ഞു എന്നെ ഒന്ന് നോക്കി  .ഇല്ല ഞാനും അതിനാ വെയിറ്റ് ചെയുന്നെ എന്ന് പറഞ്ഞു ..
എന്റെ വക അടുത്ത ചോദ്യം .എന്താ ചേട്ടന്റെ പേര് 
പുള്ളി എന്നെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു എന്താ അനിയന്റെ പേര് 
രഞ്ജിത് 
ഞാന്‍ ... അലക്സ്‌  (പേര് കള്ളമാണ് )
ചേട്ടന്‍ നാട്ടില്‍ എവിടെയാ ....ഞാന്‍ എല്ലാം ആദ്യം  പറയണം എന്നാ വാശി ഉള്ളപോലെ പുള്ളി അത് തിരിച്ചു ചോദിച്ചു ..
അനിയന്‍ നാട്ടില്‍ എവിടാ ?
ഞാന്‍ ആലപ്പുഴ .
ഞാന്‍ ..പാലക്കാടു 
ചേട്ടന്‍ എന്ത് ആയിട്ടാണ് വര്‍ക്ക്‌ ചെയുന്നത് ..ഞാന്‍ വിടുന്ന മട്ടില  ...
.അനിയനോ എന്ന പഴയ ചോദ്യം ഇങ്ങോട്ട് 
മാക്സിമം കനപ്പിച്ചു ..പുള്ളിയെ  ഒന്ന് പേടിപ്പിചെക്കാം എന്നാ രീതിയില്‍ ഞാന്‍ പറഞ്ഞു  
സെഫ്ടി ഓഫീസര്‍ .
പുള്ളി മുഖത്ത്  ഒരു ഭാവ വെത്യസവും ഞാന്‍ കണ്ടില്ല  ....
ചേട്ടനോ ?     ഞാന്‍ പ്രൊജക്റ്റ്‌ മാനേജര്‍ ..........
 ഈശ്വരാ................ഇന്നസെന്‍റ് നെഞ്ചില്‍ കൈ വെച്ച് വിളിക്യും പോലെ ഞാനും വിളിച്ചു
 എന്‍റെ പ്രൊജക്റ്റ്‌ തലവനോടാ ഞാന്‍ സിഗരറ്റ് ചോദിക്യുന്നെ ...
ആയി..... ഇവിടുത്തെ ജോലിയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയി ഞാന്‍ മനസ്സില്‍ പറഞ്ഞു
......എനിക്യല്ല ഇവനാ സാറേ എന്ന് ഞാന്‍  പറഞ്ഞു  തിരിഞ്ഞു നോക്കിയപ്പോള്‍ ഒള്ള ജീവനും പൊയീ ....സിഗരറ്റ് വലിക്യന്‍ നിന്ന എന്‍റെ കൂടുകാരന്‍  തെണ്ടി മുങ്ങി ....

ഇതെല്ലാം ഒരു സെക്കന്റ്‌ കൊണ്ട് കഴിഞ്ഞു 
പെട്ടെന്ന് ഞാന്‍  അയ്യോ സോറി സാര്‍ ...
അപ്പോള്‍ പുള്ളി ചിരിച്ചു കൊണ്ട് സാരമില്ല നിന്നെ ഞാന്‍ പിന്നെ എടുത്തോളാം എന്ന രീതിയില്‍ ചിരിചു....
സിഗരറ്റ് വേണേ എന്‍റെ ഓഫീസിലേക്ക് വന്നാ മതി കേട്ടോ ....റൂം നമ്പര്‍ .
വേണ്ട സര്‍ ..............
എനിക്യു ഇവിടെ നിന്ന് എങ്ങനെ എങ്കിലും തടി ഉരിയാ  മതി എന്നായി ....
പതുക്കെ അവിടെ നിന്നും വലിഞ്ഞു ട്രെയിനിംഗ് റൂമില്‍ വന്നപ്പോള്‍ എന്റെ നല്ലവനായ കൂടുകാരന്‍ ഓടി  വന്നു ...മലയാളത്തില്‍ എനിക്യു അറിയാവുന്ന ഏറ്റവും വലിയ  തെറി അവനു സമ്മാനിച്ച്‌ ഞാന്‍ തൃപ്തി അടഞ്ഞു ......
.എന്താ ഒരു സ്നേഹം ...എന്ത് നല്ല മനുഷ്യന്‍ ....പിന്നിട് അദ്ധേഹത്തെ കുറിച്ച് കേട്ടപോള്‍ ....സന്തോഷമായി ഗോപിയേട്ടാ  എന്ന് മനസ്സില്‍ പറഞ്ഞു ................
പുള്ളി ഒരു സിംഹം ആണ്  സത്യത്തില്‍ അദ്ധേഹത്തെ സിംഹം എന്നല്ല അറിയപെടുന്നത്  ...പക്ഷെ ഞാന്‍  അത് എവിടെ പറയുന്നില്ല .എന്തെന്നാല്‍   അദ്ദേഹം ഇതു വായിക്യും എന്ന് എനിക്യു അറിയാം ...വേണേ ഒരു ക്യു തരാം ...തിശുര്‍ പൂരവുമായി ബന്ധം ഉണ്ട് അതിനു .....

അഭിപ്രായം പറയുമല്ലോ അല്ലെ ...

Wednesday, 18 April 2012

ഞാനും ഖത്തറും പിന്നെ എന്‍റെ സ്വപ്നങ്ങളും ...


നാട്ടില്‍ അതിമനോഹരമായി ഗരാട്ടെ ഗുന്ഫു വിദ്യകള്‍ പഠിച്ചും  പഠിപ്പിച്ചും ...വേറെ ചില ഉടായിപ്പ് കൂട്ടുകാരുമായി ചേര്‍ന്ന് ചില ടീമിന് പണി കൊടുത്തും പരസ്പ്പരം പാര  വെച്ചും  ..അമ്പലത്തില്‍ പോയി നല്ല പോലെ വായി നോക്കിയും കഴിഞ്ഞ മനോഹരമായ   നാളുകള്‍ .....എറണാകുളത്തു എനിക്യു ഒരു ജോലി ഉണ്ടായിരുന്നു ..ആ സമയത്ത് 
അപ്പോഴാണ് വില്ലന്‍ കഥാപാത്രത്തെ പോലെ അവന്‍റെ വരവ് അത് വേറെ ആരും അല്ലായിരുന്നു എന്‍റെ ഗള്‍ഫ്‌ വിസ ആയിരുന്നു ...
പഠിച്ച പണി പലതും  പയ്യറ്റി നോക്കി രക്ഷയില്ല ...പോയെ പറ്റു എന്ന് വീട്ടുകാര്‍ ..പോകാനോക്കെ ഇഷ്ടമായിരുന്നു..പക്ഷെ  അപ്പോള്‍ നാട്ടില്‍ ഞാന്‍ ഒരു വണ്‍ വേ ലൈന്‍  വലിച്ചു കൊണ്ട് ഇരിക്യുന്ന ടൈം ആയിരുന്നു ....എന്നും മുറുകിയുമില്ല എവിടേലും കൊണ്ട് കെട്ടാനും പറ്റിയില്ല എന്നാ അവസ്ഥയാണ്‌ ..ഇപ്പോള്‍ കെട്ടിയ ഓക്കേ ഇല്ലെ സുരേഷ് ഗോപി ആകും എന്ന് എനിക്യു നല്ല ഉറപ്പു ആയിരുന്നു ..
ഞാന്‍ വരുന്നത് കണ്ടാല്‍ ഓപ്പോസിറ്റ് സൈഡില്‍ നില്‍ക്കുന്ന തെങ്ങില്‍ എത്ര തേങ്ങ ഉണ്ട് എന്ന് നോക്കുമായിരുന്നു അവള്‍ ....അത്രക്യു കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന പ്രേമം ...........................!!!
വീട്ടില്‍ കാര്യം ഒന്ന് അവതരിപ്പിച്ചു ആദ്യം ഒരു ജോലി നേടു അത് കഴിഞ്ഞു ചിന്തിക്യം ഇതൊക്കെ എന്നായി ...അങ്ങനെ ആ ശ്രമവും പാഴായി..!
അങ്ങനെ ഞാനും ഒരു തീരുമാനം എടുത്തു ഗള്‍ഫിലേക്ക് പോകുക ...മോഹന്‍ലാലിന്‍റെ പല ഗള്‍ഫ്‌ പടവും മനസില്‍ ഓടി വന്നു ....
മമ്മുക്ക സായിപ്പിനോട്‌ അമ്പലപ്പുഴ എന്ന് പറയാമോ എന്ന് എന്ന സീന്‍ ഒക്കെ പിന്നേം പിന്നേം കണ്ടു അവിടെ ഒക്കെ എന്നെ അങ്ങട് സങ്കല്പിച്ചു പുളകം കൊണ്ടു 
അങ്ങനെ ഞാന്‍ ..ഗള്‍ഫിലും എത്തി .......
ഖത്തര്‍ എയര്‍പോര്‍ട്ടില്‍ എന്‍റെ പേര് എഴുതിയ ഒരു ബോര്‍ഡ് പിടിച്ചു കൊണ്ടു ഒരുത്തന്‍ നില്‍ക്കുന്നു 
അവനെ നോക്കി ഞാന്‍ ഒന്ന് ഇളിച്ചു കാണിച്ചു പുതിയ ഇരയെ കണ്ടെത്തിയ സന്തോഷത്തില്‍ അവനും ഇളിച്ചു കാണിച്ചു 
ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോഴേക്കും ഒരു മണി ആയിരുന്നു ..മൂന്ന് മണി ആയപ്പോള്‍ അവര്‍ എന്നെ ഒരു വില്ലയില്‍ കൊണ്ട് ചെന്ന് ഇറക്കി വിട്ടു രണ്ടു നില ഒക്കെ ഉണ്ട് കൊള്ളാം ...തക്കിര എന്നാ സ്ഥല പേര് .
മുകളില്‍ ആണ് റൂം എന്ന് പറഞ്ഞു ...ഞാന്‍ തപ്പി പിടിച്ചു എന്‍റെ റൂം കണ്ടു പിടിച്ചു റൂമില്‍ ..ചെന്നപ്പോള്‍ മൂന്ന് തടിമാടമ്മാര്‍   അവിടെ കിടന്നു ഉറങ്ങുന്നു 
സഹിക്യുമോ എനിക്യു എപ്പോള്‍ തന്നെ എല്ലാത്തിനെയും വിളിച്ചു ഉണര്‍ത്തി ..ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു കൊണ്ട്  ഞാന്‍ പറഞ്ഞു ഞാന്‍ രഞ്ജിത് ഫ്രം ആലപ്പുഴ സെഫെടി ഓഫീസര്‍ ആണ് ......പിന്നെ ഞാന്‍  പഠിച്ച കോഴ്സ് മൊത്തം വിളമ്പി ...ഉറക്കത്തില്‍ നിന്ന് എഴുനെച്ചു  മൂന്ന് പേരും എന്താ ഏതാന്നു അറിയാതെ മിഴിച്ചു നില്‍ക്കുക ആണ് ...
എത്രയും പറഞ്ഞതിന് ശേഷം ഞാന്‍ എന്‍റെ ബെഡില്‍ കിടന്നു സുഖമായി ഉറങ്ങി അതിനു ശേഷം അവര്‍ ഉറങ്ങിയില്ല ............!
കിടക്കുന്നതിനു മുന്‍പ് അതില്‍ ഒരുത്തന്‍റെ മുഖ ഭാവം ഞാന്‍ കണ്ടു അവന്‍ എന്താ ആലോചിക്യുന്നത് എന്ന് ഞാന്‍ ഊഹിച്ചു ഇവന്‍ ആരാടാ ഈ സുന്തര കുട്ടന്‍ .എന്നായിരിക്യും എന്നാ ഞാന്‍ കരുതിയെ ...........
പക്ഷേ അതല്ല അവന്‍ വിജാരിച്ചേ എന്ന് പിന്നിട് എനിക്യു മനസിലായി ................
ഇവമ്മാരൊക്കെ വലിയ പുള്ളികള്‍ അല്ലെ ഇവിടെ  കുറെ നാള്‍ ആയി കാണും ..അവമ്മാര് എന്നെ പേടിപ്പിക്യുന്നതിനു മുന്‍പ് ഞാന്‍ അവരെ പേടിപ്പിചെക്കാം എന്നെ ഞാന്‍ കരുതി ഉള്ളു
രാവിലെ ആയപ്പോഴാണ് പണി പാളിയ  കാര്യം  പിടി കിട്ടിയത് ...അവരും അന്ന് രാത്രി വന്നവരാണ്  യാത്രയുടെ  ഷീണം ഉണ്ടായിരുന്ന കൊണ്ട്  ഒന്ന്  ഉറങ്ങി വന്നപ്പോഴാണ് എന്‍റെ വരവ് ....എന്‍റെ വരവും ഡയലോഗും ഒക്കെ കണ്ടപ്പോള്‍ അവര്‍ അകെ വിരണ്ടുഅത് മാത്രമല്ല അവര്‍ക്ക് അറിയാവുന്ന നല്ല നാല് തെറി മനസ്സില്‍ എന്നെ വിളിക്യുകയും ചെയ്തു ..
പിന്നെ എല്ലാരുമായിം നല്ല ലോഹിയത്തില്‍ ആയി  .......
ബാക്കി നാളെ ... ഇഷ്ടമായി എങ്കില്‍ കമെറ്റു ഇടുക ..............

വൈ ദിസ്‌ കൊലവെറി ഡി ................



ചില ആള്‍ക്കാര്‍ക്ക്   ഒരു വിജാരം ഉണ്ട് ..ഞാന്‍ എന്തോ ഒരു മഹാ സംഭവം ആണ് എന്ന് ....
നീ ഒരു കോപ്പും അല്ല എന്ന് പറയാന്‍ തോന്നും അപ്പോള്‍ .... 
എന്തേലും നമ്മള്‍ ചോദിച്ചാ മുക്കിയും മുളിയും മാത്രമയിരിക്യും  മറുപടി 
യെസ് നോ .വൈ ..ഹോ ഹി  ഹു 
ഞാന്‍ കുരച്ചു കുരച്ചു മല്യാലം പറയും .....
ഇതു കേള്‍ക്കുമ്പോള്‍ എനിക്യു കലാഭവന്‍ മണി പറഞ്ഞ ഒരു  ഡയലോഗ് ആണ് എനിക്യു ഓര്മ വരുന്നത് 
മ്യാമന്‍മാരെ മ്യാന്‍സിലായോ മ്യക്കള്‍ക്ക് ...............
അല്ല എനിക്യു അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്യുവാ നിങ്ങള്‍ ആരും  കേരളത്തില്‍  അല്ലെ ജീവിക്യുന്നെ ???
അതോ മലയാളം പറഞ്ഞ കുറചിലാണോ മ്യാല്യാളി ...മലയാളം വഴങ്ങുന്നില്ലേ ?
മലയാളി ..ഇപ്പോള്‍  മല്ലു ആണ് ....ഇവര്‍ക്ക് ........  മ്യാന്‍സിലായോ മ്യാക്കള്‍ക്ക്    .......

Tuesday, 17 April 2012

ആ പഴയ അണ്ണാന്‍ വീണ്ടും ................



 ലൈനും കുന്തവും ഒന്നും ഇല്ലാതെ ഞാന്‍ ഒരിടത്ത് മര്യാതക്യു  ഇരിക്യുക ആയിരുന്നു ... ..അപ്പോ  വീട്ടുകാരുടെ വക ഭീഷണി കല്യാണം കഴിക്യണം പോലും  ..
വെറുതെ ആണ്  എങ്കിലും  മനസില്‍ ഒരു നാലു അഞ്ചു ലഡ്ഡു ഒന്നിച്ചു പൊട്ടി എന്നാ ആയിക്യോട്ടെഎന്ന് ഞാന്‍ ...
അത് പറഞ്ഞു അടുത്ത ദിവസം മുഖ പുസ്തകത്തില്‍ ഒരു സുന്തരി കോതയെ ഫ്രണ്ട്  ആയിട്ടു കിട്ടി ..
.മുടിഞ്ഞ പ്രേമം ...അതും എന്നോട്  ....ഹോ ഉണ്ടായിരുന്ന ലഡ്ഡു ഒക്കെ വീട്ടുകാര്‍ കല്യാണം കഴിക്യണം എന്ന് പറഞ്ഞ പ്പോള്‍ പൊട്ടി അത് കൊണ്ട്  .
.തൊലിഞ്ഞ ഒരു ചിരി മാത്രം അപ്പോള്‍ ചുണ്ടില്‍ വിരിജു  ........................
ചേട്ടാ എന്നാ വിളിയില്‍ തേന്‍ കലക്കിയോ എന്ന് സംശയം  ...ഞാന്‍ അങ്ങട്  അലിഞ്ഞു ഇല്ലാണ്ടായി ....
പിന്നെ പതിവ് സംഗതി ..ചാറ്റിങ്  തുടങ്ങി ഫോണ്‍ വിളി ആയി ...
ഇഷ്ടപെറ്റോ എന്ന് ഞാന്‍ ചോദിക്യുന്നില എസ്ടമാണ്‌...എന്നെ  പോലെ ഒരു പരിഷ്കാരിയെ ഇഷ്ടമാകും എന്ന് കുഞ്ചന്‍ കോട്ടയം കുഞ്ഞച്ചനില്‍ പറഞ്ഞത് പോലെ ഞാന്‍ കരുതി അവളും അത് മാത്രം എന്നോട്  പറഞ്ഞില്ല ....
അപ്പോഴാണ്  വീട്ടില്‍ നിന്ന്  ..ഒരു കാള്‍ .....ഇടി വെട്ടിയവനെ പാമ്പ്‌ കടിച്ച പോലെ ........ 
വീടുകാര് ഒരു പെണ്ണിനെ കണ്ടു ..... നല്ല കുട്ടിയാ  ...നീളം ഉണ്ട്  നല്ല സ്വഭാവം അങ്ങനെ കുറെ വര്‍ണന  ...
അതിനു പുറകെ  അവളുടെ അപ്പന്‍സ്‌ വക  ഫോണ്‍ വിളി ....ആകപ്പടെ ഒരു ബലഹം .....അല്ല ബഹളം .
പെണ്ണ് പഠിക്യുക ആണ് ...പഠിച്ചോട്ടെ എന്ന് ഞാന്‍ .....എന്താ നിന്റെ അഭിപ്രായം  ..എന്ന് ചോദിച്ചു ...
മ്മം ജാതകം ഒക്കെ ചേരുമോ എന്ന് നോക്ക് എന്ന് പറഞ്ഞു ഞാന്‍  ഫോണ്‍ വെച്ചു,അടുത്ത ദിവസം വീട്ടില്‍ നിന്ന് കാള്‍ വന്നു ജാതകം ഒടുക്കത്തെ  ചേര്‍ച്ച പോലും , ഞാന്‍ പെണ്ണിനെ കണ്ടിട്ട് അഭിപ്രായം പറയാം എന്ന് പറഞ്ഞു...
ശെടാ എപ്പോള്‍ എന്താ ചെയ്ക  ...വീട്ടുകാര് നോക്കിയത് വേണോ അതോ ഞാന്‍ നോക്കിവെച്ചത് വേണോ കണ്‍ഫ്യുഷന്‍ആയല്ലോ
അന്ന്  ഇവനിംഗ്  ചാറ്റിങ്  ഞാന്‍  ഈ കാര്യം   എന്‍റെ കഷ്ട  കാലത്തിനു നമ്മുടെ മുഖ പുസ്തകത്തിലെ അവളോടും പറഞ്ഞു
ദാ കിടക്കുന്നു ............
പെട്ടെന്ന് സംഗതി എല്ലാം മാറി മറിഞ്ഞു  എന്താ ബ്രോതരെ  എന്നായി അവള്‍
ഞാന്‍ പിന്നേം ശശി ആയി ...................
അല്ല  വീട്ടില്‍ നോക്കുന്നത്തെ ഉള്ളു എന്ന്   പറഞ്ഞു ഞാന്‍ ഒന്ന് ഊരിഎടുക്കാന്‍  നോക്കി നടന്നില്ല  ........
പിന്നെ കണ്ടത് അമ്മ   വിളിക്യുന്നു  ഞാന്‍ പോകുവാ എന്ന്  ഒരു കമന്റ്‌ ആണ്  .......
.ആ പച്ച ലൈറ്റ് ഓഫ്‌ ആയി.
ഇതില്‍ എനിക്യു മനസിലാകാത്ത ഒരു കാര്യം.  അത് വരെ ഇല്ലാതിരുന്ന അവളുടെ അമ്മ പെട്ടെന്ന്   എവിടുന്നു വന്നു എന്നതാ ....

വീട്ടുകാരോ  ദിവസവും വിളിച്ചു  അവര് കണ്ട  പെണ്ണിനെ പറ്റി വര്‍ണ്ണിക്യുന്നു അത്  മതി നിനക്ക് ചേരും ...നല്ല കുട്ടിയാ.... എല്ലാവര്ക്കും ഇഷ്ടമായി .... 
അപ്പോള്‍ എനിക്യും ഒരു സംശയം ഇനി അതാകുമോ എന്‍റെ പെണ്ണ് ?? 
ഒട്ടും ബലം വിടാതെ ഞാന്‍ ഒരു ഡയലോഗ്   അങ്ങട് കാച്ചി 
ഹ്മം ഞാന്‍ പെണ്ണിന്റെ ഫോട്ടോ കണ്ടിട്ട് പറയാം എന്ന്......
അതിനിടെ വീട്ടില്‍ പെണ്ണിന്റെ വീടുകാര് വരുന്നു ..ഭയങ്കര  സന്തോഷം ......
ഞാന്‍ പണ്ട് പഠിച്ച ജെ ബി സ് സ്കൂളില്‍ വരെ എന്നെ പറ്റി തിരക്കി എന്തോ ഭാഗ്യം എന്നെ അന്ന് പഠിപ്പിച്ച ആരും അവിടെ ഇല്ലായിരുന്നു എന്നാലും ചില പരിചയക്കാര്‍ ഉണ്ടായിരുന്നു അവര്‍ ഞാന്‍ നല്ല കുട്ടിയ എന്ന് പറഞ്ഞോ  എന്തോ സംഗതി ഒകെ ...
അവര്‍ എനിക്യു പെണ്ണിന്റെ ഫോട്ടോ അയക്യുന്നു എന്ന് വിളിച്ചു പറഞ്ഞു ...അപ്പോള്‍ മുതല്‍ ഞാന്‍ ജിമെയില്‍നു മുന്‍പില്‍ തപസു തുടങ്ങി ..
പെണ്ണിന്റെ ഫോട്ടോ കാണാന്‍ മിനിടിനു മിനിടിനു ജിമെയില്‍ റിഫ്രെഷ്  ചെയ്തു കൈ ഒരു പരുവമായി ...ഫോട്ടോ വരുന്നില ...
അടുത്ത ദിവസവും ഇതു തന്നെ കഥ ........
ഞാന്‍ ഓരോ പ്രവിശ്യവും  ജിമെയില്‍ റിഫ്രെഷ് ചെയ്യുമ്പോഴും അവളുടെ അപ്പന്‍ തുംമികാനും ..പാവം ........
.ശെടാ ഇതെന്ന സംഭവം ഫോട്ടോ വരുന്നില ....സഹികെട്ട് വീട്ടിലേക്കു ഫോണ്‍ ചെയ്തു ....പെട്ടെന്ന് കേറി ഫോട്ടോ വന്നില്ല എന്ന് പറഞ്ഞ  കുറച്ചില്‍ അല്ലെ അത് കാരണം എന്തുണ്ട് വിശേഷം ....ഹ്മം വേറെ എന്തുണ്ട് വിശേഷം ഇതു രണ്ടു മുന്ന് പ്രാവിശ്യം  ആയപ്പോള്‍ വീട്ടുകാര്‍ക്ക്  കാര്യം  പിടികിട്ടിയോ എന്തോ ഫോട്ടോ വന്നിലെ ..എന്ന് എന്നോട് ചോദിച്ചു ..........ഹും ഇല്ല ഞാന്‍ നോക്കിയില്ല ...എന്ന് ആദ്യം പറഞ്ഞു 
.വീട്ടുകാര്‍ വന്നിലെ ?.....ഇതു വരെ വന്നില്ലന്നു  പറഞ്ഞില്ലേ ......ഹും ..
ഞാന്‍ വിളിച്ചു നോക്കട്ടെ എന്ന് വീടുകാര്‍ ഓക്കേ ശെരി എന്ന് പറഞ്ഞു എ കാള്‍ കട്ട്‌ ആയി .....
 ഫോണ്‍ കട്ട്‌ ചെയ്തു വീണ്ടും  ജിമെയില്‍ റിഫ്രെഷ്  .ചെയ്തു നോക്കി ...ഒരു പത്തു മിനിറ്റു കഴിഞ്ഞു ..ഉടന്‍ വീടിന്നു ഫോണ്‍ വന്നു 
..ഡാ അതെ അ പെണ്ണിന്  പഠിക്യണം എന്ന്  ...എന്തോന്ന്  പഠിക്യന്‍ എന്ന് ഞാന്‍ ? അതെ അതിനു വേറെ കോഴ്സ്  ചെയ്യണം രണ്ടു വര്ഷം കഴിഞ്ഞു മതി കല്യാണം എന്ന്  ...എന്തോ ട്യൂബ് ലൈറ്റി ലോട്ട്  നോക്കി നിന്നിട്  പെട്ടെന്ന് ഓഫ്‌  ചെയ്താ എങ്ങനെ ഇരിക്യും അത് പോലെ ആയി ഞാന്‍ .....മൊത്തം ഒരു ഇരുട്ടു....
ഓക്കേ ശെരി എന്ന് ഒക്കെ പാഞ്ഞു ഫോണ്‍ വെച്ചു .,വീണ്ടും  ചങ്കരന്‍ തെങ്ങില്‍ തന്നെ എന്നാ പോലെ ആയി എന്‍റെ കാരിയം ... 
വീണ്ടും പെണ്ണിനെ തപ്പല്‍ ....നോക്കി വെച്ച  പഴയ  കക്ഷിയെ വിളിച്ചു കാരിയം പറയാം എന്ന് വെച്ചപ്പോള്‍ ദാ കിടക്കന് ... 
 ലവല്  മുണ്ടാട്ടം ഇല്ല  .........ഫോണ്‍ വിളിക്യം എന്ന് വെച്ചു .....ഫോണ്‍ എടുത്തു അവളുടെ നമ്പര്‍ കുത്തി 
അപ്പോള്‍ ഒരുത്തി പറയുവാ അവളുടെ അപ്പന്‍ ദ്വാരകയില്‍ ടയില് നമ്പര്‍ ഇട്ടു  വില്‍ക്കുക ആണ് എന്ന് ...എന്താ ചെയ്ക......
 അപ്പന്‍ ടയില്‍ വില്‍ക്കുന്നതും ഇതു തമ്മില്‍ എന്താ ബന്ധം ???
നമ്പര്‍ തെറ്റിയോ വീണ്ടും  വിളിച്ചു
അപ്പോള്‍ ദേ വീണ്ടും ..
അപ്പ് കെ ദ്വാര ഡയല്‍ കിയ വോ നമ്പര്‍ അഭി വെക്ത് ഹൈ.. 
എന്തോ പോയ അണ്ണാനെ  പോലെ ഞാന്‍ വീണ്ടും ...