ഗുസ്തിയ്ക്ക് വന്നവര്‍..

Wednesday, 18 April 2012

ഞാനും ഖത്തറും പിന്നെ എന്‍റെ സ്വപ്നങ്ങളും ...


നാട്ടില്‍ അതിമനോഹരമായി ഗരാട്ടെ ഗുന്ഫു വിദ്യകള്‍ പഠിച്ചും  പഠിപ്പിച്ചും ...വേറെ ചില ഉടായിപ്പ് കൂട്ടുകാരുമായി ചേര്‍ന്ന് ചില ടീമിന് പണി കൊടുത്തും പരസ്പ്പരം പാര  വെച്ചും  ..അമ്പലത്തില്‍ പോയി നല്ല പോലെ വായി നോക്കിയും കഴിഞ്ഞ മനോഹരമായ   നാളുകള്‍ .....എറണാകുളത്തു എനിക്യു ഒരു ജോലി ഉണ്ടായിരുന്നു ..ആ സമയത്ത് 
അപ്പോഴാണ് വില്ലന്‍ കഥാപാത്രത്തെ പോലെ അവന്‍റെ വരവ് അത് വേറെ ആരും അല്ലായിരുന്നു എന്‍റെ ഗള്‍ഫ്‌ വിസ ആയിരുന്നു ...
പഠിച്ച പണി പലതും  പയ്യറ്റി നോക്കി രക്ഷയില്ല ...പോയെ പറ്റു എന്ന് വീട്ടുകാര്‍ ..പോകാനോക്കെ ഇഷ്ടമായിരുന്നു..പക്ഷെ  അപ്പോള്‍ നാട്ടില്‍ ഞാന്‍ ഒരു വണ്‍ വേ ലൈന്‍  വലിച്ചു കൊണ്ട് ഇരിക്യുന്ന ടൈം ആയിരുന്നു ....എന്നും മുറുകിയുമില്ല എവിടേലും കൊണ്ട് കെട്ടാനും പറ്റിയില്ല എന്നാ അവസ്ഥയാണ്‌ ..ഇപ്പോള്‍ കെട്ടിയ ഓക്കേ ഇല്ലെ സുരേഷ് ഗോപി ആകും എന്ന് എനിക്യു നല്ല ഉറപ്പു ആയിരുന്നു ..
ഞാന്‍ വരുന്നത് കണ്ടാല്‍ ഓപ്പോസിറ്റ് സൈഡില്‍ നില്‍ക്കുന്ന തെങ്ങില്‍ എത്ര തേങ്ങ ഉണ്ട് എന്ന് നോക്കുമായിരുന്നു അവള്‍ ....അത്രക്യു കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന പ്രേമം ...........................!!!
വീട്ടില്‍ കാര്യം ഒന്ന് അവതരിപ്പിച്ചു ആദ്യം ഒരു ജോലി നേടു അത് കഴിഞ്ഞു ചിന്തിക്യം ഇതൊക്കെ എന്നായി ...അങ്ങനെ ആ ശ്രമവും പാഴായി..!
അങ്ങനെ ഞാനും ഒരു തീരുമാനം എടുത്തു ഗള്‍ഫിലേക്ക് പോകുക ...മോഹന്‍ലാലിന്‍റെ പല ഗള്‍ഫ്‌ പടവും മനസില്‍ ഓടി വന്നു ....
മമ്മുക്ക സായിപ്പിനോട്‌ അമ്പലപ്പുഴ എന്ന് പറയാമോ എന്ന് എന്ന സീന്‍ ഒക്കെ പിന്നേം പിന്നേം കണ്ടു അവിടെ ഒക്കെ എന്നെ അങ്ങട് സങ്കല്പിച്ചു പുളകം കൊണ്ടു 
അങ്ങനെ ഞാന്‍ ..ഗള്‍ഫിലും എത്തി .......
ഖത്തര്‍ എയര്‍പോര്‍ട്ടില്‍ എന്‍റെ പേര് എഴുതിയ ഒരു ബോര്‍ഡ് പിടിച്ചു കൊണ്ടു ഒരുത്തന്‍ നില്‍ക്കുന്നു 
അവനെ നോക്കി ഞാന്‍ ഒന്ന് ഇളിച്ചു കാണിച്ചു പുതിയ ഇരയെ കണ്ടെത്തിയ സന്തോഷത്തില്‍ അവനും ഇളിച്ചു കാണിച്ചു 
ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോഴേക്കും ഒരു മണി ആയിരുന്നു ..മൂന്ന് മണി ആയപ്പോള്‍ അവര്‍ എന്നെ ഒരു വില്ലയില്‍ കൊണ്ട് ചെന്ന് ഇറക്കി വിട്ടു രണ്ടു നില ഒക്കെ ഉണ്ട് കൊള്ളാം ...തക്കിര എന്നാ സ്ഥല പേര് .
മുകളില്‍ ആണ് റൂം എന്ന് പറഞ്ഞു ...ഞാന്‍ തപ്പി പിടിച്ചു എന്‍റെ റൂം കണ്ടു പിടിച്ചു റൂമില്‍ ..ചെന്നപ്പോള്‍ മൂന്ന് തടിമാടമ്മാര്‍   അവിടെ കിടന്നു ഉറങ്ങുന്നു 
സഹിക്യുമോ എനിക്യു എപ്പോള്‍ തന്നെ എല്ലാത്തിനെയും വിളിച്ചു ഉണര്‍ത്തി ..ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു കൊണ്ട്  ഞാന്‍ പറഞ്ഞു ഞാന്‍ രഞ്ജിത് ഫ്രം ആലപ്പുഴ സെഫെടി ഓഫീസര്‍ ആണ് ......പിന്നെ ഞാന്‍  പഠിച്ച കോഴ്സ് മൊത്തം വിളമ്പി ...ഉറക്കത്തില്‍ നിന്ന് എഴുനെച്ചു  മൂന്ന് പേരും എന്താ ഏതാന്നു അറിയാതെ മിഴിച്ചു നില്‍ക്കുക ആണ് ...
എത്രയും പറഞ്ഞതിന് ശേഷം ഞാന്‍ എന്‍റെ ബെഡില്‍ കിടന്നു സുഖമായി ഉറങ്ങി അതിനു ശേഷം അവര്‍ ഉറങ്ങിയില്ല ............!
കിടക്കുന്നതിനു മുന്‍പ് അതില്‍ ഒരുത്തന്‍റെ മുഖ ഭാവം ഞാന്‍ കണ്ടു അവന്‍ എന്താ ആലോചിക്യുന്നത് എന്ന് ഞാന്‍ ഊഹിച്ചു ഇവന്‍ ആരാടാ ഈ സുന്തര കുട്ടന്‍ .എന്നായിരിക്യും എന്നാ ഞാന്‍ കരുതിയെ ...........
പക്ഷേ അതല്ല അവന്‍ വിജാരിച്ചേ എന്ന് പിന്നിട് എനിക്യു മനസിലായി ................
ഇവമ്മാരൊക്കെ വലിയ പുള്ളികള്‍ അല്ലെ ഇവിടെ  കുറെ നാള്‍ ആയി കാണും ..അവമ്മാര് എന്നെ പേടിപ്പിക്യുന്നതിനു മുന്‍പ് ഞാന്‍ അവരെ പേടിപ്പിചെക്കാം എന്നെ ഞാന്‍ കരുതി ഉള്ളു
രാവിലെ ആയപ്പോഴാണ് പണി പാളിയ  കാര്യം  പിടി കിട്ടിയത് ...അവരും അന്ന് രാത്രി വന്നവരാണ്  യാത്രയുടെ  ഷീണം ഉണ്ടായിരുന്ന കൊണ്ട്  ഒന്ന്  ഉറങ്ങി വന്നപ്പോഴാണ് എന്‍റെ വരവ് ....എന്‍റെ വരവും ഡയലോഗും ഒക്കെ കണ്ടപ്പോള്‍ അവര്‍ അകെ വിരണ്ടുഅത് മാത്രമല്ല അവര്‍ക്ക് അറിയാവുന്ന നല്ല നാല് തെറി മനസ്സില്‍ എന്നെ വിളിക്യുകയും ചെയ്തു ..
പിന്നെ എല്ലാരുമായിം നല്ല ലോഹിയത്തില്‍ ആയി  .......
ബാക്കി നാളെ ... ഇഷ്ടമായി എങ്കില്‍ കമെറ്റു ഇടുക ..............

7 comments:

 1. ചെന്ന്‌ കേറും മുന്‍പ്‌ പണിഞ്ഞു അല്ലെ (അണ്ണാന്‍ മുത്താലും മരം കുനിഞ്ഞു കൊടുകുല)...

  ReplyDelete
 2. എന്താ ചെയ്ക സൈഫെ ഞാന്‍ ഒരു മുന്‍ കരുതല്‍ ഇട്ടതാ .....(അണ്ണാന്റെ പുറത്തു മരം കേറ്റാതെ നോക്കേണ്ടേ)

  ReplyDelete
 3. തിരിച്ച് അവര്‍ പാണ്ടിമേളം കൊട്ടഞ്ഞത് മന്‍ ജന്മംകൊണ്ട പുണ്യം..(ഈ ജന്മത്തില്‍ ഉടായിപ്പ് മത്രംഅല്ലെ)....

  ReplyDelete
 4. ചേട്ടന്‍ വരുമ്പോള്‍ തേങ്ങ എണ്ണുന്ന ആ ചേച്ചി ഇപ്പൊ എവിടുണ്ട്?

  ReplyDelete
 5. സൈഫെ അങ്ങനെ പറയരുത്

  ReplyDelete
 6. മഹേഷേ മോനെ ചക്കരെ ...സുന്തരകുട്ടാ ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണിച്ചു തരാം കേട്ടോ ...

  ReplyDelete
 7. enthayalum naleyum koodi nokkam,,,innathe episodil pratheeshicha pole onnum kandilla,,,chilappol nale akum suspence,,,,atho ini thudarkkadayano...?

  ReplyDelete

Follow by Email