ഗുസ്തിയ്ക്ക് വന്നവര്‍..

Tuesday, 3 September 2013

നാടന്‍ ബോംബും നാട്ടുകാരും..പിന്നെ ഞങ്ങളും



വീട് വൃത്തിയാക്കിയിടുന്ന കാര്യത്തില്‍ ഞാനും എന്‍റെ ചേട്ടനും വളരെ മുടുക്കന്മാരാണ്.....പ്രത്യേകിച്ചു ഞങ്ങളുടെ റൂം.=D  പപ്പയുടെ അന്ത്യശാസനം വരുന്നവരെ ഞങ്ങളതൊന്നും ശ്രദ്ധിക്കാറില്ല... പേപ്പറെല്ലാം ചുരുട്ടിക്കൂട്ടി കട്ടിലിന്‍റെ അടിയിലേയ്ക്കോ ഇല്ലെ മച്ചിന്‍റെ മുകളിലേയ്ക്കോ വലിച്ചെറിയുകയാണ് പതിവ്.. ഇഴജന്തുക്കള്‍ കയറുമെന്ന് ഭയന്ന് അമ്മ ഇടയ്ക്കൊക്കെ മുറി വൃത്തിയാക്കിത്തരും.. പിതാജിയാണേല്‍ ജോലിത്തിരക്ക് കാരണം ഇതൊന്നും അത്ര നോക്കാറില്ല.. എന്നാല്‍ നോക്കുന്ന ദിവസങ്ങളില്‍ ശരിയ്ക്കും നോക്കാറുണ്ട്... 
 അന്ന് ഞങ്ങളുടെപുറത്ത് പുളിവടി, ലാത്തി, ലെതര്‍ബെല്‍റ്റ്‌, തേപ്പുപെട്ടിയുടെ മുന്നുപിരിവയര്‍ തുടങ്ങിയവയുടെ പാടുകള്‍ ശരിയ്ക്കും  പതിയ്ക്കാറുണ്ട്....ഇത്തരം തൂലികയെഴുത്ത് രണ്ടുമാസം കൂടുമ്പോഴൊക്കെയേ ഉണ്ടാവൂ.
ബട്ട്‌ അന്ന് നല്ല എഴുത്തായിരിക്കും.... മനസ്സില്‍ അതങ്ങനെ മായാതെ നില്‍ക്കും.. ഒരിക്കല്‍ പതിവ് ഇന്‍സ്പെക്ഷന് സമയമായതുകൊണ്ട് ഞങ്ങളെല്ലാം മുറി വൃത്തിയാക്കുകയായിരുന്നു.. ഇനി ഞങ്ങളുടെ മുറി വൃത്തിയാക്കുന്നവിധം.., ചപ്പുചവറുകളൊക്കെ ഒരു പേപ്പറില്‍ ഭംഗിയായി പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കളയും.... അതിനുമുന്‍പായി വേറെയും കാര്യമുണ്ട്.. ഞാന്‍പോയി എങ്ങിനെയെങ്കിലും ഒരു നീര്‍ക്കോലിയെ അല്ലെ ചെറിയ മഞ്ഞച്ചേരയെ പിടിച്ചോണ്ട് വരും..

. പക്ഷെ അതിനെ കൊല്ലില്ല ഒന്ന് ബോധംകെടുത്തുകയേയുള്ളൂ.. അങ്ങനെയൊരു ടെക്ക്നിക്ക് എനിയ്ക്കറിയാം.. ഇനിയാണ് യഥാര്‍ത്ഥ പണി..... അതിനെ ഈ ചപ്പുചവറിന്‍റെ കൂടെ ഭംഗിയായി പൊതിയും... അതിനുശേഷം..ഒരു  അഞ്ചുമണിയൊക്കെ ആകുമ്പോള്‍ ഞാനും ചേട്ടനും കൂടി റോഡിലേക്ക് പോകും ... ആരും ഇല്ലെന്ന് കണ്ടാല്‍ ഇതവിടെ ഉപേക്ഷിച്ച് ഞങ്ങള്‍ അവിടടുത്ത് എവിടേലും ഒളിച്ചിരിയ്ക്കും... ഈ പൊതി കാണുന്ന ആള്‍ക്കാര്‍ ഇതെടുക്കാന്‍ കാണിക്കുന്ന വെപ്രാളം, അടവുകള്‍ ഇതൊക്കെ കണ്ടുരസിക്കുക.. ഇതാണ് ഞങ്ങളുടെ പ്രധാനപരിപാടി.. ഇതെടുക്കുന്ന ആള്‍ക്കാര്‍ക്ക് ഭയങ്കര ആകാംക്ഷയാണ്.. അവരിത്‌ അവിടെവെച്ചുതന്നെ തുറക്കും.. അത്രയുംനേരം അതില്‍ ശ്വാസംമുട്ടി ഇരിയ്ക്കുന്ന പാമ്പണ്ണന്‍ ഒന്നുചാടും.... അപ്പോള്‍ എടുത്തയാള്‍ നാലുകാലില്‍ ചാടും... ബട്ട്‌ അവസാനം അവര്‍ വിളിയ്ക്കുന്ന തന്തയ്ക്കുവിളി കേള്‍ക്കാന്‍ ഒരു രസവും ഇല്ല.... 

ഇതു പലനാളായി ചെയ്യുന്ന പണിയാണ്.. സ്ഥലം ഞങ്ങള്‍ തീരുമാനിയ്ക്കും.. ഇപ്രാവശ്യം തോട്ടില്‍ നല്ല വെള്ളമുള്ള സമയമാണ്... കിട്ടിയത് ഒരു നീര്‍കോലിയെ. എല്ലാം റെഡി വീടിനു തൊട്ടടുത്തുള്ള നാലുംകൂടുന്ന ജങ്ങ്ഷനില്‍ തന്നെയാകാം ഇപ്രാവശ്യത്തെ പരിപാടി എന്നുഞങ്ങള്‍ തീരുമാനിച്ചു.. ഞാന്‍ പൊതി റോഡില്‍ കൊണ്ടിട്ട് കുറച്ചുനേരമായി.. ആരും വരുന്നില്ല... പപ്പാ വരാനുള്ള നേരമാകുകയും ചെയ്യുന്നു.. 

അപ്പോഴാ ദേ.. ഒരുത്തന്‍ സൈക്കിളും ചവിട്ടിവരുന്നു.. ഹാ ഞങ്ങള്‍ക്ക് സന്തോഷമായി.. ഇവനിപ്പോള്‍ പണികിട്ടും എന്ന് വിചാരിച്ചിരിക്കുകയാണ് ഞങ്ങള്‍.. പക്ഷെ ആ പണ്ടാരകാലന്‍ അതെടുത്തില്ല.... മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മുഖ്യന്‍ എടുത്ത തീരുമാനംപോലെ ഞാന്‍ ചുമ്മാ അതുംനോക്കിനിന്നു... ഒന്നുരണ്ടു കാല്‍നടയാത്രക്കാര്‍ അതുവഴിവന്നു.. അവരും മുന്‍പത്തെപോലെതന്നെ.... ഞങ്ങള്‍ക്ക് പേടിയായിത്തുടങ്ങി.. എന്‍റെ ചേട്ടനാണെ ഒരുമാതിരി യൂദാസിനെപ്പോലെയാ.. " ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്‍.. നീയാ.. നീയാ..!! " ഞാനും വിട്ടുകൊടുക്കില്ല... "നീയല്ലെ പൊതിഞ്ഞത്.. അപ്പൊ നീയല്ലെ അവിടെകൊണ്ടിട്ടത്.." അങ്ങിനെ പരസ്പരം ഞങ്ങള്‍ പഴിചാരി നില്‍ക്കുകയാണ്.. പപ്പാ വരാന്‍ നേരമായി.. വന്നാല്‍ ഞങ്ങളെ പൊക്കും... ആ പൊതിഞ്ഞു ഇട്ടിരിയ്ക്കുന്നതില്‍ ഒരെണ്ണം എന്‍റെ ക്ലാസ്സ്‌പരീക്ഷാപേപ്പറാണ്.. എന്‍റെ പേര്, ക്ലാസ്സ്‌, എല്ലാമുണ്ടതില്‍.....! ഞാനന്ന് ആറാംക്ലാസ്സിലാണ്..  

വളരെ പെട്ടെന്നുതന്നെ അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടം ആയി... ഇതുവരെ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.. ഇന്നെന്താ ഈ ആള്‍ക്കൂട്ടം എന്നാലോചിച്ചപ്പോഴാണ് ടിവിയിലെ അലേര്‍ട്ട് ഓര്‍മ്മവന്നത്.. അവിടെ ഇവിടെ ഒക്കെയായി ബോംബുപൊട്ടുന്ന കാലമാണ്.. അപ്പോള്‍ പൊതി വല്ലതും റോഡില്‍ കണ്ടാല്‍ എടുക്കരുത് എന്ന് നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം ഉണ്ട്..
അപ്പോള്‍ ശേരിക്യും എന്‍റെ നെഞ്ചില്‍ ഒരു ബോംബു പൊട്ടി .......
അതാണ് ആരും ആ പൊതി എടുക്കാതെയിരുന്നത്.. ഓരോരുത്തര്‍ അവിടെയും ഇവിടെയുമൊക്കെയായി നിന്നു കുശുകുശുക്കുന്നുണ്ട്.... ഈ സമയത്താണ് ഞങ്ങള്‍ ശരിക്കും ദൈവത്തെ വിളിയ്ക്കുന്നത്‌... ശയനപ്രദക്ഷിണം... ചന്ദനത്തിരി.. പുഷ്പാഞ്ജലി... അങ്ങനെ നീളും... ഇതിന്‍റെപേരില്‍ ശബരിമലയ്ക്കു വന്നേക്കാം എന്നുവരെ നേരും.. അങ്ങനെ ടെന്‍ഷനടിച്ചു ചാവാറായി നില്‍ക്കുകയാണ്.. അപ്പോഴാണ് ദൈവദൂതനെപ്പോലെ ഒരു അപ്പൂപ്പന്‍ അവിടെ വരുന്നത്.. കക്ഷി ഒരു ബീഡിയൊക്കെയെടുത്തു വലിച്ച് അതിനുചുറ്റും ഒന്നുനടന്നുനോക്കി.... അവസാനം രണ്ടും കല്‍പ്പിച്ച് പുള്ളി അതെടുത്തു.. കുറച്ചുപേര്‍ അവിടെനിന്ന് ഓടി..

ബോംബുപൊട്ടിയാ കണ്ണിറുക്കിയടച്ചാല്‍ മതിയെന്ന് പറഞ്ഞ് ചിലര്‍ കണ്ണ്പൊത്തി നില്‍പ്പുണ്ട്... ചിലരോ ചെവിപൊത്തിപ്പിടിച്ച് രണ്ടുകണ്ണും തുറിപ്പിച്ച് അതിലേയ്ക്കുറ്റുനോക്കുന്നുണ്ട്... ഒടുവില്‍ അപ്പുപ്പന്‍ അതുതുറന്നു....... നമ്മുടെ നീര്‍കോലിചേട്ടന്‍സ് ഒറ്റച്ചാട്ടം.... ചാടിയത്‌ ഒരു പ്ലാസ്റ്റിക് കവറുമായിട്ടാണ്.. ഹൈയ്യോ എന്നുവിളിച്ച് അവിടെയുണ്ടായിരുന്ന ഒരാള്‍ ചാടിയോടി... അപ്പൂപ്പന്‍ അത് നീര്‍കോലി ആണ് എന്നുപറഞ്ഞിട്ട് ആരുകേള്‍ക്കാന്‍....!! അവസാനം... നീര്‍കോലി അതെന്നുറപ്പിച്ച്, പിള്ളേരൊപ്പിച്ച ഒരു കുസൃതി എന്നനിലയില്‍ നാട്ടുകാരത്‌ വിട്ടുകളഞ്ഞു......
അപ്പോഴേക്കും ആ ബോംബുപ്പൊട്ടി രണ്ടുപേര്‍... അവശനിലയില്‍ ആയിരുന്നു... ഞാനും എന്‍റെ ചേട്ടനും..........


അന്നുഞങ്ങളൊരു ശപഥം ചെയ്തു ഇനിയൊരിക്കലും ഇത്തരത്തിലൊരു ബോംബുണ്ടാക്കില്ല എന്ന്.....!!!


പിന്നെ പോകുന്നതിനു മുന്‍പ് ഒരു അഭിപ്രായം ...താഴെ രേഖപെടുത്തുക..നന്ദി..

Wednesday, 3 July 2013

ഗുസ്തിക്കാരന്‍റെ ദിവ്യത്തരങ്ങള്‍....!



അന്നു വൈകുന്നേരം അമ്മയുടെ കാള്‍ കണ്ടുകൊണ്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്......

ഡാ.... നീ വരുന്നില്ലേ...?

അപ്പോഴാണ് ഞാനോര്‍ത്തത് സമയം നാലുമണിയായിരിക്കുന്നു..
ഇന്ന്‍ അമ്പലത്തില്‍ ഉത്സവമാണ്... കള്ളകൃഷ്ണന്‍റെ അമ്പലമാ ധാരാളം രാധമാരും മീരമാരും ഉണ്ടാകും.. എങ്ങനെയെങ്കിലും പുള്ളിക്കാരനെ പറഞ്ഞു സമ്മതിപ്പിച്ച് ഒരെണ്ണത്തെ അടിച്ചുമാറ്റണം......

വീട്ടുകാര്‍ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ചിക്കന്‍ബിരിയാണിയാണ് തട്ടിയത്..... അപ്പോഴാ എന്‍റെയൊരു സംശയം.. കുളിച്ചാല്‍ ശുദ്ധിവരും.. ബട്ട്‌ വയറ്റില്‍ക്കിടക്കുന്ന ചിക്കന്‍......??

അതിപ്പോള്‍ എന്താചെയ്യുക....!! , അമ്പലത്തില്‍ പോകാന്‍ പറ്റുമോ..????
തൊട്ടുമുന്നില്‍ ഇരിയ്ക്കുന്ന കൃഷ്ണന്‍ എന്നെ രണ്ടുപുരികവും വളച്ചുനോക്കുന്നപോലെ തോന്നി......

അമ്മയെ വിളിച്ചു... അല്ലമ്മേ..!! ചിക്കന്‍ കഴിച്ചിട്ട് അമ്പലത്തില്‍ കേറാമോ.............??

കുളിച്ചിട്ടു വാടാ അകത്തുകേറണ്ട... ഹ്മം....!!

അല്ലെങ്കിലും പുറത്താണല്ലോ തിരക്ക്... നമുക്ക് അവിടെയാണല്ലോ പരിപാടി..!!!

അല്ലേലും അമ്പലത്തിനകത്ത് കയറുന്നത് ശബരിമലയ്ക്ക് വ്രതം എടുക്കുമ്പോഴോ... അല്ലേ.., എക്സാം റിസല്‍ട്ടു വരുന്ന സമയത്ത്..., അതുമല്ലെങ്കില്‍ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ ദിവസം..!! ഇത്തരം വിശേഷാല്‍ ദിവസങ്ങളില്‍ മാത്രമേ ഞാന്‍ അമ്പലത്തിനകത്ത് കയറൂ....

അല്ലേല്‍ ജിമ്മില്‍ പോയി മിനിമം രണ്ടുമാസം കഴിഞ്ഞിരിയ്ക്കണം... ഇല്ലേല്‍ പുറത്തുനിന്നു തൊഴുകയാണ് പതിവ്....

ഷര്‍ട്ട്‌ തേയ്ക്കണം... പാന്‍സ്... ജീന്‍സ് മതി...!!

അപ്പോഴെല്ലാം ഓക്കേ.......!!

ഞാന്‍ പെട്ടെന്നുതന്നെ റെഡിയായി അമ്പലത്തില്‍ എത്തി......
അമ്പലക്കുളത്തില്‍ക്കൂടിയൊന്ന് ഇറങ്ങി.... എങ്കിലും മനസ്സില്‍ ചിക്കന്‍റെ ചിന്തകള്‍ കിടക്കുന്നകാരണം ഒരു തൃപ്തി കിട്ടുന്നില്ല.......

ഞാന്‍ അമ്പലത്തിന്‍റെ കിഴക്കേനടയില്‍ എത്തി.... അവിടെയാണ് കടകള്‍ ധാരാളമായുള്ളത്.....
അന്ന് കളക്ഷന്‍ ഒരല്‍പം മോശമായിരുന്നു.. ഞാന്‍ മുന്നോട്ടുനടന്നു....

അധികംദൂരയല്ലാതെ ഒരാള്‍ക്കൂട്ടം....

അതെന്തായെന്നുനോക്കാന്‍ ഞാനുംപോയി..........
എനിയ്ക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല.....

ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കുന്നപോലെ ഒരാള്‍...!
ദേഹം മുഴുവന്‍ അമ്പുകള്‍ തറച്ച്....
വരുന്നവരെല്ലാം അദ്ദേഹത്തെ തൊഴുന്നു...

അപ്പോഴെന്‍റെ മനസില്‍വന്ന ചിന്ത....!!!!!! ഇപ്പോള്‍ ആരെടേ ഇവിടെ അമ്പുംവില്ലും കൊണ്ട് യുദ്ധംചെയ്തെന്നാണ്.......!!

ഭഗവാന്‍ നേരിട്ടുവന്നപോലെയാണ് എല്ലാവരുടെയും ഭാവം...
ചില്ലറയും നോട്ടും വന്നുവീഴുന്നു... ദിവ്യയോഗി അങ്ങിനെ  മലര്‍ന്നുകിടക്കുകയാണ്... തലയുടെ മുന്‍ഭാഗത്തായി നിലവിളക്ക് കത്തിച്ചുവെച്ചിട്ടുണ്ട്..... അതിനുമുന്നിലായി സകലദൈവങ്ങളെയും നിരത്തിവെച്ചിട്ടുണ്ട്...

മാല... ചന്ദനത്തിരി.. അഷ്ടഗന്ധം... അങ്ങിനെയെല്ലാത്തരം ഐറ്റംസും ഉണ്ട്....

ദിവ്യയോഗിയുടെ ശരീരത്തില്‍ ഈ അമ്പുകളെല്ലാം തറച്ചുകേറിയിട്ടും ഒരു ഭാവവ്യത്യാസവും ഇല്ല...!! മലര്‍ന്നുകിടക്കുന്ന യോഗിയുടെ കൈയ്യില്‍ ഒരു മണി.. അതു സ്വന്തം തുടയില്‍ അടിച്ച് യോഗി ആളുകളെ ആകര്‍ഷിക്കുന്നു.... ആരും നോക്കിപ്പോകും.... അത്രയ്ക്ക് ഭയാനകവും ഭക്തിനിര്‍ഭരവുമാണത്‌........ നെഞ്ചില്‍ മൂന്നമ്പുകള്‍... കൈയില്‍ രണ്ടണ്ണം വീതം... വയറ്റില്‍ ഒന്ന്... അങ്ങിനെ... മലര്‍ന്നുകിടക്കുകയാണ്.....

എനിയ്ക്കിത് കണ്ടിട്ട് അവിടന്ന് പോകാന്‍ മനസ്സുവരുന്നില്ല..........
ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുകയാണ്..... ചിലര്‍ കുമ്പിടുന്നു ചിലര്‍ കാലെ തൊട്ടുതൊഴുന്നു......

കലിയുഗത്തിലെ കല്‍ക്കി... ഈശ്വരാ...!! അതാണോ ഐറ്റം...??

എന്‍റെ മനസ്സില്‍ പണ്ട് ടിവിയില്‍ കണ്ട മഹാഭാരതകഥ ഓര്‍മ്മവന്നു.....  രണ്ടമ്പുകള്‍ വായുവില്‍ പറന്നുവരും.. ഒന്നില്‍ തീ വേറൊന്നില്‍ വെള്ളം.. അതു വായുവില്‍ കൂട്ടിമുട്ടുമ്പോള്‍ ഒരെണ്ണം പൊട്ടിത്തെറിയ്ക്കും.........
അപ്പോള്‍ നായകനോ വില്ലനോ ആരോഒരാള്‍ പൊട്ടിച്ചിരിയ്ക്കും.. ബു ഹ ഹാ ഹ...........!!! യോഗിയുടെ കിടപ്പുകണ്ടിട്ട് എനിയ്ക്ക് അതുപോലൊരു ചിരിയാണ് വന്നത്.........

അപ്പോഴാണ് ഞാനത്‌ ശ്രദ്ധിച്ചത്... ശ്ശെടാ.. ഈ അമ്പുകളൊക്കെ കുത്തിയിറങ്ങിയിട്ടും അമ്പില്‍ ചോരപ്പാട് ഇല്ല...
അതെന്താ യോഗിയ്ക്ക്  ചോരയില്ലേ.........??
ഒറ്റ അമ്പിലും ചോരപുരണ്ടിട്ടില്ല.... ഇതെന്താ കഥ ഇനിയിപ്പോ യോഗീശ്വരന്‍ പാറ്റയുടെ ബന്ധുവാണോ..!! നോ...ചോര..!കണ്‍ഫ്യൂഷനായല്ലോ........!!

അതോ ഇനി യോഗിയിത്‌ തിരിച്ചുവെച്ചാണോ കുത്തിയിറക്കിയെ...!!
അങ്ങനെ നോക്കുന്നതിനിടയില്‍.. ഒരുകാര്യം എന്‍റെ ശ്രദ്ധയില്‍പ്പെട്ടു......
അമ്പുകള്‍ കുത്തിയിറങ്ങിയ എല്ലാസ്ഥലത്തും ബട്ടന്‍സ് ഇടാന്‍വേണ്ടി തയ്ച്ചുവെച്ചിരിക്കുന്നതുപോലെ ചെയ്തിരിക്കുന്നു......
ഇതെന്താപ്പാ ഞാനീ കാണുന്നത്...?? പെട്ടെന്ന് ജെയിംസ്ബോണ്ടിന്‍റെ പടത്തിലെ ട്യൂണ്‍ എന്‍റെ കാതുകളില്‍ മുഴങ്ങി...

എന്‍റെ സംശയം ഞാനാരോട് ചോദിയ്ക്കും....!!
അവസാനം ഞാനതു തീരുമാനിച്ചു........
എല്ലാരും നോക്കിനില്‍ക്കെ ഞാനെന്‍റെ സംശയം വെട്ടിത്തുറന്ന് ദിവ്യയോഗിയോടുതന്നെ ചോദിച്ചു...;

" ഇതു കുത്തിയിറക്കിയതിനുശേഷം തയ്പ്പിച്ചുവെച്ചതാണോ സ്വാമി....?? "

ഒരു നിമിഷം... ദിവ്യയോഗിയുടെ മണിയടി നിന്നു... യോഗിയുടെ കാലില്‍ തൊട്ടുതൊഴാന്‍ കുനിഞ്ഞവര്‍ ഒക്കെയും എന്തോ ബോംബുപൊട്ടിയപോലെ ഒരമ്പരപ്പില്‍ എന്നെനോക്കി...

യോഗി ഒന്നും മിണ്ടുന്നില്ല.... കണ്ണുകളില്‍ കോപം... മൂന്നാംകണ്ണ് വല്ലോം തുറക്കുമോ.. ? ബട്ട്‌ ഒന്നും തുറന്നുമില്ല അടഞ്ഞുമില്ല....!
ഞാന്‍ വിടുമോ..., യോഗി ഒന്നുംപറഞ്ഞില്ല.... !!!!!!!!!!!

" ഇതു കുത്തിയിറക്കിയതിനുശേഷം സ്വാമി തയ്പ്പിച്ചതാണോ ഈ ഷര്‍ട്ട്‌.....?? "

യോഗി കണ്ണുരുട്ടി പോകാന്‍ എന്നോട് നിര്‍ദേശിച്ചു......
അപ്പോള്‍ ഞാന്‍ ഒന്നൂടെ അടുത്തോട്ടുചെന്നു.........!

" സ്വാമി ഈ അമ്പൊന്ന്‍ ഊരിയെ.....!! "
അവിടെനില്‍ക്കുന്ന ഭക്തജനങ്ങള്‍ എന്നെ തുറിച്ചുനോക്കുന്നു... ചിലര്‍ എന്തൂട്ടാ അപ്പി സംഭവം എന്ന രീതിയിലും..........
ഹേ പേടിയ്ക്കും.... പൊക്കോ.... രക്തം ചിന്തും....!
സ്വാമി അമ്പ് ഊരിയില്ലേ ഞാനിപ്പോള്‍ ഇതുവലിച്ചുരും... എന്നുഞാനും...
ദിവ്യയോഗി കോപംകൊണ്ട് വിറയ്ക്കുന്നു... ശപിക്കുമോ... ഹേയ്....!!

യോഗി പോകാന്‍പറഞ്ഞുകൊണ്ട് എന്നെ കോപിച്ചുനോക്കിയതും ഞാന്‍ യോഗിയെ പൊക്കിയെടുത്തൊന്ന്‍ അനുഗ്രഹിച്ചതും ഒരുമിച്ചായിരുന്നു.........
കൈയില്‍ ഇരുന്ന മണി കൊണ്ട് എന്നെയൊന്ന്‍ ആശീര്‍വാദിക്കാന്‍ ദിവ്യയോഗി ഒരുമ്പെട്ടതും ഞാന്‍ ഒന്നൂടെ യോഗീവര്യനെ അകമഴിഞ്ഞു അനുഗ്രഹിച്ചു...

ദേ .. ദിവ്യയോഗി വീണ്ടും തറയില്‍........!!

കരാട്ടെ പഠിച്ചിട്ടു അതൊന്നു പരീക്ഷിക്കാന്‍ ആരെയുംകിട്ടാതെ വിഷമിച്ചു നടക്കുകയായിരുന്ന എനിയ്ക്കിത് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ ആയിരുന്നു.... നാട്ടുകാര്‍ അന്തംവിട്ടുനോക്കിനില്‍ക്കുകയാണ്... ആര്‍ക്കും ഒന്നും മനസിലായില്ല... ഇനിയും അതുപറഞ്ഞില്ലേ നാട്ടുകാരെന്നെ കൈവെയ്ക്കും എന്ന സ്ഥിതിയായി.........

ആ നിമിഷം ഞാനായോഗിയുടെ ഷര്‍ട്ടൂരി.. അപ്പോഴെവിടെ നിന്നോ എന്നറിയില്ല..., _________മോനെ എന്നുവിളിച്ചുകൊണ്ട് നാലഞ്ചു കൈകള്‍ ദിവ്യയോഗിയുടെ കരണത്തും ദേഹത്തും വന്നുവീണു...... വളരെ കഷ്ടപ്പെട്ടാണ് എല്ലാവരെയും ഞാന്‍ പിടിച്ചുമാറ്റിയത്....

യോഗീശ്വരന്‍ അമ്പുകളെല്ലാം ഓരോ ബെല്‍റ്റില്‍ വെല്‍ഡ്ചെയ്തു പിടിപ്പിച്ചിരിക്കുകയാണ്...... അമ്പുകളെല്ലാം ശരീരത്തിന്‍റെ രണ്ടുവശത്തും കാണാന്‍പറ്റുകയും ചെയ്യും.... സ്ഥിരം കലാപരിപാടി ആയതുകൊണ്ട് ദിവ്യയോഗി അമ്പുകള്‍ കേറുന്ന സ്ഥലത്ത് വട്ടത്തില്‍ തയ്പ്പിച്ചുവെച്ചു.... അതാ പണിയായെ....!!

യോഗീശ്വരനെ അനുഗ്രഹിക്കാന്‍ ആളുകളുടെ എണ്ണം കൂടുന്നതുകണ്ട് ഞാന്‍ പുള്ളിയെ അവിടെനിന്നും മാറ്റി... പോലീസിനെ വിളിപ്പിച്ചു.......
ദക്ഷിണകിട്ടിയ പൈസയൊക്കെ അവിടെനിന്ന ആളുകള്‍ അമ്പലത്തിലെ ഭണ്ടാരപ്പെട്ടിയിലേക്ക് ഇട്ടുകൊടുത്തു.... അപ്പോഴേക്കും പോലീസ് വന്നു.... കൂടുതല്‍ പൂജകള്‍ നടത്താന്‍ ദിവ്യയോഗിയെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി....

അപ്പോള്‍ നേരത്തെ അനുഗ്രഹം വാങ്ങിയ കുറെ ഭക്തര്‍ അവിടെ നില്‍പ്പുണ്ടായിരുന്നു..... അവരോടു ഞാന്‍ ചോദിച്ചു...;

 ഞാന്‍ അനുഗ്രഹിച്ചാല്‍  മതിയോ.....?



ചിരിച്ചുകൊണ്ട് ചിലര്‍.... നേരത്തെ കാലുവണങ്ങിപ്പോയവര്‍ ഞങ്ങള്‍ ഇപ്പോഴാ വന്നെ എന്നായി....!! അങ്ങനെ ദിവ്യയോഗിയെ  കൈകാര്യം ചെയ്തതോടുകൂടി എന്‍റെ അവിടുത്തെ അവതാരോദ്ദേശം പൂര്‍ണമായി...... പഴയ വായ്നോട്ടത്തില്‍ ഫോക്കസ് ചെയ്തുകൊണ്ട് ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് അന്തര്‍ധാനം ചെയ്തു....

ദക്ഷിണയായി ചില്ലറകമന്റുകള്‍ ലൈക്കുകള്‍ എന്നിവ പ്രതീക്ഷിക്കുന്നു.....
                     
എന്ന് പാവം ഗുസ്തിക്കാരന്‍............

വഴിപാടുകള്‍ താഴെ എഴുതാം.........!!

Wednesday, 25 July 2012

ആ മുഖം .....

അന്നും ഇന്നും ഞാന്‍ തനിച്ചാണ് ..
അന്നും ഇന്നും ഞാന്‍ കാത്തിരുന്നത് നിനക്കായ്‌ മാത്രം ..
പക്ഷെ നീ വന്നില്ല ...
അടുക്കാനായി ഞാന്‍  ശ്രമിച്ചപ്പോള്‍ ഒക്കെ നീ എന്നില്‍ നിന്ന് ഓടി അകന്നു .
തെറ്റ് എന്‍റെതു  തന്നെ ...അറിയിച്ചില്ല നിന്നെ ഞാന്‍ എന്‍റെ സ്നേഹം ..
അറിയാനായി നീ ശ്രമിച്ചതുമില്ല ...

ഒരു പക്ഷെ നീ അത് അറിഞ്ഞിരുന്നു എങ്കില്‍ ഇന്നു ഞാന്‍  തനിച്ചു ആവില്ലായിരുന്നു 
ഏതോ തെറ്റിധാരണകള്‍ക്ക്  ഇടയില്‍ നമ്മുക്ക് നഷ്ടപെട്ടത് നമ്മുടെ ജീവിതം ആയിരുന്നു .
എന്ന് നീ എവിടെ എന്ന് എനിക്യു അറിയില്ല എങ്കിലും  ...
ഇപ്പോഴും ഞാന്‍  തേടുന്നു ആ മുഖം ... കണ്ടെത്താന്‍ ആവില്ല എങ്കിലും വെറുതെ തേടുന്നു .....

Thursday, 19 April 2012

ഞാനും ഖത്തറും പിന്നെ എന്‍റെ സ്വപ്നങ്ങളും ...രണ്ടാം ഭാഗം


 സൈറ്റ് ....
രാവിലെ പിള്ളാരുടെ മുഖവും ഭീമാകാര  ശരീരവും . ഉള്ള ഒരാള്‍ വന്നു ക്യാമ്പ്‌ ബോസ്സ് ആണ് ....
നാളെ രാവിലെ സൈറ്റില്‍ പോണം ..ഷു,കവര്‍ ഓള്‍ ..ഏതൊക്കെ തന്നു ...നല്ല കിണ്ണന്‍ ചുവപ്പ് കളര്‍ ആണ് ഡ്രസ്സ്‌ ......പാര്‍ട്ടി മീറ്റിങ്ങിനു പോകാന്‍ പറ്റിയ സാധനമാ...അടുത്ത ദിവസം 
രാവിലെ കുളിച്ചു റെഡി ആയി സൈറ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്തു  ..ചെന്ന് കേറിയപ്പോഴേ പണിയാകും എന്ന് മനസിലായി ....ഏതാണ്ട് മോഷണം നടത്തി പിടിച്ചു കൊണ്ട്   വന്നവരെ പോലെ ഒരു നോട്ടം ... തൊണ്ട യുടെ നട്ട് മൊത്തം മുറുക്കി ഓരോരോ ചോദിയങ്ങള്‍ അവിടുത്തെ മൂത്ത സേഫ്ടി ഇന്‍ ചാര്‍ജ് ആണ് ....
പേര് ..സ്ഥലം ..ഗള്‍ഫില്‍ പോയിട്ടുണ്ടോ ..നേരെത്തെ എവിടെ ആയിരുന്നു ..
വളരെ വിനയ കുനയന്‍ ആയി എല്ലാത്തിനും മറുപടി കൊടുത്തു ..
ഏതോ ഗാനമേളക്യു പോയപ്പോള്‍ വഴി തെറ്റി കേറിയത്‌ പോലെ ഒരാളും അവിടെ ഉണ്ടായിരുന്നു കണ്ടാല്‍ ഒരു ഭാഗവതര്‍ ..സേഫ്ടി ട്രെയിനര്‍ ആണ് പുള്ളി ...
അങ്ങനെ ട്രെയിനിംഗ് എല്ലാം കഴിഞ്ഞു പുതിയ കൂട്ടുകാരെ  കിട്ടി പട്ടാളത്തിനും എയര്‍ ഫോഴ്സില്‍ നിന്നും കുറ്റിം പറിച്ചു വന്നവരാണ് അധികം ...എപ്പോഴും വെടി മാത്രം ......എന്തേലും ചോദിച്ചാ പണ്ട് ഡാറാഡൂനില്‍...എന്ന് പറഞ്ഞു തുടങ്ങും ....ഇല്ല ചേട്ടാ ഞാന്‍ ഒന്നും ചോദിച്ചില്ല ചേട്ടന്‍ ഒന്നും കേട്ടിട്ടും ഇല്ല ..പിള്ളേരുടെ മനസാ പലതിനും മുഖം  കണ്ടാല്‍ ഇപ്പോള്‍ തിന്നും എന്ന ഭാവമാ....
ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു ...അവരുമായി ബാക്കി ഉള്ളവരെ എങ്ങനെ നമ്മുടെ വഴിക്യു കൊണ്ടുവരാം എന്ന് ആലോചിച്ചു കൊണ്ടിരുന്നു 
അടുത്ത ദിവസം അതില്‍ ഒരു കൂടുകാരന്‍ സിഗരറ്റ് വലിക്യുന്ന ആളാണ് ...
അയാള്‍ക്ക് സിഗരറ്റ് വേണം ....നല്ല തണുപ് ഉള്ള ടൈം ആണ് ......
രണ്ടു മൂന്ന് പ്രാവിശ്യം അയാള്‍ ഇതു പറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നെച്ചു  ..ആരെ തല്ലി കൊന്നിട്ട് ആണെല്ലും നിനക്ക് ഞാന്‍ സിഗരറ്റ് ഒപ്പിച്ചു തരും ...സുരേഷ് ഗോപി കമ്മിഷണര്‍ പടത്തില്‍ ജസ്റ്റ്‌ റി മെമ്പര്‍ ദാറ്റ്‌ എന്ന് പറഞ്ഞു നടക്കുന്നപോലെ ഞാന്‍ നടന്നു ....ഇന്‍ ഹരിഹര്‍ നഗറില്‍ ജഗതീഷ്   നടക്കും പോലെ എന്റെ കൂടുകാരന്‍ പുറകെ ....
കക്ഷി യുടെ പേര് പറയില്ല .....കാരണം ലവന്‍റെ വീട്ടില്‍ ഇതു അറിഞ്ഞാല്‍ ...അവന്റെ കുണ്ടിതം നോക്കി പെടക്യും അവന്‍റെ പിതാശ്രി ........
അങ്ങനെ  ആ  കൂട്ടുകാരനുമായി  സ്മോക്കിംഗ് ഷെല്‍ട്ടറില്‍  എത്തി ...
അവിടെ ഒരാള്‍ നില്‍പ്പുണ്ടായിരുന്നു എനിക്യു ആളെ അറിയില്ല ,,,കണ്ടിട്ട് മലയാളി ആണ് 
ഒന്നും നോകാതെ എന്‍റെ വക ഒരു ചോദ്യം  ചേട്ടാ ഒന്നും വിജാരിക്യരുത്  സിഗരറ്റ്   ഉണ്ടോ കയ്യില്‍ ?? 
പുള്ളി തിരിഞ്ഞു എന്നെ ഒന്ന് നോക്കി  .ഇല്ല ഞാനും അതിനാ വെയിറ്റ് ചെയുന്നെ എന്ന് പറഞ്ഞു ..
എന്റെ വക അടുത്ത ചോദ്യം .എന്താ ചേട്ടന്റെ പേര് 
പുള്ളി എന്നെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു എന്താ അനിയന്റെ പേര് 
രഞ്ജിത് 
ഞാന്‍ ... അലക്സ്‌  (പേര് കള്ളമാണ് )
ചേട്ടന്‍ നാട്ടില്‍ എവിടെയാ ....ഞാന്‍ എല്ലാം ആദ്യം  പറയണം എന്നാ വാശി ഉള്ളപോലെ പുള്ളി അത് തിരിച്ചു ചോദിച്ചു ..
അനിയന്‍ നാട്ടില്‍ എവിടാ ?
ഞാന്‍ ആലപ്പുഴ .
ഞാന്‍ ..പാലക്കാടു 
ചേട്ടന്‍ എന്ത് ആയിട്ടാണ് വര്‍ക്ക്‌ ചെയുന്നത് ..ഞാന്‍ വിടുന്ന മട്ടില  ...
.അനിയനോ എന്ന പഴയ ചോദ്യം ഇങ്ങോട്ട് 
മാക്സിമം കനപ്പിച്ചു ..പുള്ളിയെ  ഒന്ന് പേടിപ്പിചെക്കാം എന്നാ രീതിയില്‍ ഞാന്‍ പറഞ്ഞു  
സെഫ്ടി ഓഫീസര്‍ .
പുള്ളി മുഖത്ത്  ഒരു ഭാവ വെത്യസവും ഞാന്‍ കണ്ടില്ല  ....
ചേട്ടനോ ?     ഞാന്‍ പ്രൊജക്റ്റ്‌ മാനേജര്‍ ..........
 ഈശ്വരാ................ഇന്നസെന്‍റ് നെഞ്ചില്‍ കൈ വെച്ച് വിളിക്യും പോലെ ഞാനും വിളിച്ചു
 എന്‍റെ പ്രൊജക്റ്റ്‌ തലവനോടാ ഞാന്‍ സിഗരറ്റ് ചോദിക്യുന്നെ ...
ആയി..... ഇവിടുത്തെ ജോലിയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയി ഞാന്‍ മനസ്സില്‍ പറഞ്ഞു
......എനിക്യല്ല ഇവനാ സാറേ എന്ന് ഞാന്‍  പറഞ്ഞു  തിരിഞ്ഞു നോക്കിയപ്പോള്‍ ഒള്ള ജീവനും പൊയീ ....സിഗരറ്റ് വലിക്യന്‍ നിന്ന എന്‍റെ കൂടുകാരന്‍  തെണ്ടി മുങ്ങി ....

ഇതെല്ലാം ഒരു സെക്കന്റ്‌ കൊണ്ട് കഴിഞ്ഞു 
പെട്ടെന്ന് ഞാന്‍  അയ്യോ സോറി സാര്‍ ...
അപ്പോള്‍ പുള്ളി ചിരിച്ചു കൊണ്ട് സാരമില്ല നിന്നെ ഞാന്‍ പിന്നെ എടുത്തോളാം എന്ന രീതിയില്‍ ചിരിചു....
സിഗരറ്റ് വേണേ എന്‍റെ ഓഫീസിലേക്ക് വന്നാ മതി കേട്ടോ ....റൂം നമ്പര്‍ .
വേണ്ട സര്‍ ..............
എനിക്യു ഇവിടെ നിന്ന് എങ്ങനെ എങ്കിലും തടി ഉരിയാ  മതി എന്നായി ....
പതുക്കെ അവിടെ നിന്നും വലിഞ്ഞു ട്രെയിനിംഗ് റൂമില്‍ വന്നപ്പോള്‍ എന്റെ നല്ലവനായ കൂടുകാരന്‍ ഓടി  വന്നു ...മലയാളത്തില്‍ എനിക്യു അറിയാവുന്ന ഏറ്റവും വലിയ  തെറി അവനു സമ്മാനിച്ച്‌ ഞാന്‍ തൃപ്തി അടഞ്ഞു ......
.എന്താ ഒരു സ്നേഹം ...എന്ത് നല്ല മനുഷ്യന്‍ ....പിന്നിട് അദ്ധേഹത്തെ കുറിച്ച് കേട്ടപോള്‍ ....സന്തോഷമായി ഗോപിയേട്ടാ  എന്ന് മനസ്സില്‍ പറഞ്ഞു ................
പുള്ളി ഒരു സിംഹം ആണ്  സത്യത്തില്‍ അദ്ധേഹത്തെ സിംഹം എന്നല്ല അറിയപെടുന്നത്  ...പക്ഷെ ഞാന്‍  അത് എവിടെ പറയുന്നില്ല .എന്തെന്നാല്‍   അദ്ദേഹം ഇതു വായിക്യും എന്ന് എനിക്യു അറിയാം ...വേണേ ഒരു ക്യു തരാം ...തിശുര്‍ പൂരവുമായി ബന്ധം ഉണ്ട് അതിനു .....

അഭിപ്രായം പറയുമല്ലോ അല്ലെ ...