ഗുസ്തിയ്ക്ക് വന്നവര്‍..

Wednesday, 3 July 2013

ഗുസ്തിക്കാരന്‍റെ ദിവ്യത്തരങ്ങള്‍....!



അന്നു വൈകുന്നേരം അമ്മയുടെ കാള്‍ കണ്ടുകൊണ്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്......

ഡാ.... നീ വരുന്നില്ലേ...?

അപ്പോഴാണ് ഞാനോര്‍ത്തത് സമയം നാലുമണിയായിരിക്കുന്നു..
ഇന്ന്‍ അമ്പലത്തില്‍ ഉത്സവമാണ്... കള്ളകൃഷ്ണന്‍റെ അമ്പലമാ ധാരാളം രാധമാരും മീരമാരും ഉണ്ടാകും.. എങ്ങനെയെങ്കിലും പുള്ളിക്കാരനെ പറഞ്ഞു സമ്മതിപ്പിച്ച് ഒരെണ്ണത്തെ അടിച്ചുമാറ്റണം......

വീട്ടുകാര്‍ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ചിക്കന്‍ബിരിയാണിയാണ് തട്ടിയത്..... അപ്പോഴാ എന്‍റെയൊരു സംശയം.. കുളിച്ചാല്‍ ശുദ്ധിവരും.. ബട്ട്‌ വയറ്റില്‍ക്കിടക്കുന്ന ചിക്കന്‍......??

അതിപ്പോള്‍ എന്താചെയ്യുക....!! , അമ്പലത്തില്‍ പോകാന്‍ പറ്റുമോ..????
തൊട്ടുമുന്നില്‍ ഇരിയ്ക്കുന്ന കൃഷ്ണന്‍ എന്നെ രണ്ടുപുരികവും വളച്ചുനോക്കുന്നപോലെ തോന്നി......

അമ്മയെ വിളിച്ചു... അല്ലമ്മേ..!! ചിക്കന്‍ കഴിച്ചിട്ട് അമ്പലത്തില്‍ കേറാമോ.............??

കുളിച്ചിട്ടു വാടാ അകത്തുകേറണ്ട... ഹ്മം....!!

അല്ലെങ്കിലും പുറത്താണല്ലോ തിരക്ക്... നമുക്ക് അവിടെയാണല്ലോ പരിപാടി..!!!

അല്ലേലും അമ്പലത്തിനകത്ത് കയറുന്നത് ശബരിമലയ്ക്ക് വ്രതം എടുക്കുമ്പോഴോ... അല്ലേ.., എക്സാം റിസല്‍ട്ടു വരുന്ന സമയത്ത്..., അതുമല്ലെങ്കില്‍ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ ദിവസം..!! ഇത്തരം വിശേഷാല്‍ ദിവസങ്ങളില്‍ മാത്രമേ ഞാന്‍ അമ്പലത്തിനകത്ത് കയറൂ....

അല്ലേല്‍ ജിമ്മില്‍ പോയി മിനിമം രണ്ടുമാസം കഴിഞ്ഞിരിയ്ക്കണം... ഇല്ലേല്‍ പുറത്തുനിന്നു തൊഴുകയാണ് പതിവ്....

ഷര്‍ട്ട്‌ തേയ്ക്കണം... പാന്‍സ്... ജീന്‍സ് മതി...!!

അപ്പോഴെല്ലാം ഓക്കേ.......!!

ഞാന്‍ പെട്ടെന്നുതന്നെ റെഡിയായി അമ്പലത്തില്‍ എത്തി......
അമ്പലക്കുളത്തില്‍ക്കൂടിയൊന്ന് ഇറങ്ങി.... എങ്കിലും മനസ്സില്‍ ചിക്കന്‍റെ ചിന്തകള്‍ കിടക്കുന്നകാരണം ഒരു തൃപ്തി കിട്ടുന്നില്ല.......

ഞാന്‍ അമ്പലത്തിന്‍റെ കിഴക്കേനടയില്‍ എത്തി.... അവിടെയാണ് കടകള്‍ ധാരാളമായുള്ളത്.....
അന്ന് കളക്ഷന്‍ ഒരല്‍പം മോശമായിരുന്നു.. ഞാന്‍ മുന്നോട്ടുനടന്നു....

അധികംദൂരയല്ലാതെ ഒരാള്‍ക്കൂട്ടം....

അതെന്തായെന്നുനോക്കാന്‍ ഞാനുംപോയി..........
എനിയ്ക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല.....

ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കുന്നപോലെ ഒരാള്‍...!
ദേഹം മുഴുവന്‍ അമ്പുകള്‍ തറച്ച്....
വരുന്നവരെല്ലാം അദ്ദേഹത്തെ തൊഴുന്നു...

അപ്പോഴെന്‍റെ മനസില്‍വന്ന ചിന്ത....!!!!!! ഇപ്പോള്‍ ആരെടേ ഇവിടെ അമ്പുംവില്ലും കൊണ്ട് യുദ്ധംചെയ്തെന്നാണ്.......!!

ഭഗവാന്‍ നേരിട്ടുവന്നപോലെയാണ് എല്ലാവരുടെയും ഭാവം...
ചില്ലറയും നോട്ടും വന്നുവീഴുന്നു... ദിവ്യയോഗി അങ്ങിനെ  മലര്‍ന്നുകിടക്കുകയാണ്... തലയുടെ മുന്‍ഭാഗത്തായി നിലവിളക്ക് കത്തിച്ചുവെച്ചിട്ടുണ്ട്..... അതിനുമുന്നിലായി സകലദൈവങ്ങളെയും നിരത്തിവെച്ചിട്ടുണ്ട്...

മാല... ചന്ദനത്തിരി.. അഷ്ടഗന്ധം... അങ്ങിനെയെല്ലാത്തരം ഐറ്റംസും ഉണ്ട്....

ദിവ്യയോഗിയുടെ ശരീരത്തില്‍ ഈ അമ്പുകളെല്ലാം തറച്ചുകേറിയിട്ടും ഒരു ഭാവവ്യത്യാസവും ഇല്ല...!! മലര്‍ന്നുകിടക്കുന്ന യോഗിയുടെ കൈയ്യില്‍ ഒരു മണി.. അതു സ്വന്തം തുടയില്‍ അടിച്ച് യോഗി ആളുകളെ ആകര്‍ഷിക്കുന്നു.... ആരും നോക്കിപ്പോകും.... അത്രയ്ക്ക് ഭയാനകവും ഭക്തിനിര്‍ഭരവുമാണത്‌........ നെഞ്ചില്‍ മൂന്നമ്പുകള്‍... കൈയില്‍ രണ്ടണ്ണം വീതം... വയറ്റില്‍ ഒന്ന്... അങ്ങിനെ... മലര്‍ന്നുകിടക്കുകയാണ്.....

എനിയ്ക്കിത് കണ്ടിട്ട് അവിടന്ന് പോകാന്‍ മനസ്സുവരുന്നില്ല..........
ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുകയാണ്..... ചിലര്‍ കുമ്പിടുന്നു ചിലര്‍ കാലെ തൊട്ടുതൊഴുന്നു......

കലിയുഗത്തിലെ കല്‍ക്കി... ഈശ്വരാ...!! അതാണോ ഐറ്റം...??

എന്‍റെ മനസ്സില്‍ പണ്ട് ടിവിയില്‍ കണ്ട മഹാഭാരതകഥ ഓര്‍മ്മവന്നു.....  രണ്ടമ്പുകള്‍ വായുവില്‍ പറന്നുവരും.. ഒന്നില്‍ തീ വേറൊന്നില്‍ വെള്ളം.. അതു വായുവില്‍ കൂട്ടിമുട്ടുമ്പോള്‍ ഒരെണ്ണം പൊട്ടിത്തെറിയ്ക്കും.........
അപ്പോള്‍ നായകനോ വില്ലനോ ആരോഒരാള്‍ പൊട്ടിച്ചിരിയ്ക്കും.. ബു ഹ ഹാ ഹ...........!!! യോഗിയുടെ കിടപ്പുകണ്ടിട്ട് എനിയ്ക്ക് അതുപോലൊരു ചിരിയാണ് വന്നത്.........

അപ്പോഴാണ് ഞാനത്‌ ശ്രദ്ധിച്ചത്... ശ്ശെടാ.. ഈ അമ്പുകളൊക്കെ കുത്തിയിറങ്ങിയിട്ടും അമ്പില്‍ ചോരപ്പാട് ഇല്ല...
അതെന്താ യോഗിയ്ക്ക്  ചോരയില്ലേ.........??
ഒറ്റ അമ്പിലും ചോരപുരണ്ടിട്ടില്ല.... ഇതെന്താ കഥ ഇനിയിപ്പോ യോഗീശ്വരന്‍ പാറ്റയുടെ ബന്ധുവാണോ..!! നോ...ചോര..!കണ്‍ഫ്യൂഷനായല്ലോ........!!

അതോ ഇനി യോഗിയിത്‌ തിരിച്ചുവെച്ചാണോ കുത്തിയിറക്കിയെ...!!
അങ്ങനെ നോക്കുന്നതിനിടയില്‍.. ഒരുകാര്യം എന്‍റെ ശ്രദ്ധയില്‍പ്പെട്ടു......
അമ്പുകള്‍ കുത്തിയിറങ്ങിയ എല്ലാസ്ഥലത്തും ബട്ടന്‍സ് ഇടാന്‍വേണ്ടി തയ്ച്ചുവെച്ചിരിക്കുന്നതുപോലെ ചെയ്തിരിക്കുന്നു......
ഇതെന്താപ്പാ ഞാനീ കാണുന്നത്...?? പെട്ടെന്ന് ജെയിംസ്ബോണ്ടിന്‍റെ പടത്തിലെ ട്യൂണ്‍ എന്‍റെ കാതുകളില്‍ മുഴങ്ങി...

എന്‍റെ സംശയം ഞാനാരോട് ചോദിയ്ക്കും....!!
അവസാനം ഞാനതു തീരുമാനിച്ചു........
എല്ലാരും നോക്കിനില്‍ക്കെ ഞാനെന്‍റെ സംശയം വെട്ടിത്തുറന്ന് ദിവ്യയോഗിയോടുതന്നെ ചോദിച്ചു...;

" ഇതു കുത്തിയിറക്കിയതിനുശേഷം തയ്പ്പിച്ചുവെച്ചതാണോ സ്വാമി....?? "

ഒരു നിമിഷം... ദിവ്യയോഗിയുടെ മണിയടി നിന്നു... യോഗിയുടെ കാലില്‍ തൊട്ടുതൊഴാന്‍ കുനിഞ്ഞവര്‍ ഒക്കെയും എന്തോ ബോംബുപൊട്ടിയപോലെ ഒരമ്പരപ്പില്‍ എന്നെനോക്കി...

യോഗി ഒന്നും മിണ്ടുന്നില്ല.... കണ്ണുകളില്‍ കോപം... മൂന്നാംകണ്ണ് വല്ലോം തുറക്കുമോ.. ? ബട്ട്‌ ഒന്നും തുറന്നുമില്ല അടഞ്ഞുമില്ല....!
ഞാന്‍ വിടുമോ..., യോഗി ഒന്നുംപറഞ്ഞില്ല.... !!!!!!!!!!!

" ഇതു കുത്തിയിറക്കിയതിനുശേഷം സ്വാമി തയ്പ്പിച്ചതാണോ ഈ ഷര്‍ട്ട്‌.....?? "

യോഗി കണ്ണുരുട്ടി പോകാന്‍ എന്നോട് നിര്‍ദേശിച്ചു......
അപ്പോള്‍ ഞാന്‍ ഒന്നൂടെ അടുത്തോട്ടുചെന്നു.........!

" സ്വാമി ഈ അമ്പൊന്ന്‍ ഊരിയെ.....!! "
അവിടെനില്‍ക്കുന്ന ഭക്തജനങ്ങള്‍ എന്നെ തുറിച്ചുനോക്കുന്നു... ചിലര്‍ എന്തൂട്ടാ അപ്പി സംഭവം എന്ന രീതിയിലും..........
ഹേ പേടിയ്ക്കും.... പൊക്കോ.... രക്തം ചിന്തും....!
സ്വാമി അമ്പ് ഊരിയില്ലേ ഞാനിപ്പോള്‍ ഇതുവലിച്ചുരും... എന്നുഞാനും...
ദിവ്യയോഗി കോപംകൊണ്ട് വിറയ്ക്കുന്നു... ശപിക്കുമോ... ഹേയ്....!!

യോഗി പോകാന്‍പറഞ്ഞുകൊണ്ട് എന്നെ കോപിച്ചുനോക്കിയതും ഞാന്‍ യോഗിയെ പൊക്കിയെടുത്തൊന്ന്‍ അനുഗ്രഹിച്ചതും ഒരുമിച്ചായിരുന്നു.........
കൈയില്‍ ഇരുന്ന മണി കൊണ്ട് എന്നെയൊന്ന്‍ ആശീര്‍വാദിക്കാന്‍ ദിവ്യയോഗി ഒരുമ്പെട്ടതും ഞാന്‍ ഒന്നൂടെ യോഗീവര്യനെ അകമഴിഞ്ഞു അനുഗ്രഹിച്ചു...

ദേ .. ദിവ്യയോഗി വീണ്ടും തറയില്‍........!!

കരാട്ടെ പഠിച്ചിട്ടു അതൊന്നു പരീക്ഷിക്കാന്‍ ആരെയുംകിട്ടാതെ വിഷമിച്ചു നടക്കുകയായിരുന്ന എനിയ്ക്കിത് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ ആയിരുന്നു.... നാട്ടുകാര്‍ അന്തംവിട്ടുനോക്കിനില്‍ക്കുകയാണ്... ആര്‍ക്കും ഒന്നും മനസിലായില്ല... ഇനിയും അതുപറഞ്ഞില്ലേ നാട്ടുകാരെന്നെ കൈവെയ്ക്കും എന്ന സ്ഥിതിയായി.........

ആ നിമിഷം ഞാനായോഗിയുടെ ഷര്‍ട്ടൂരി.. അപ്പോഴെവിടെ നിന്നോ എന്നറിയില്ല..., _________മോനെ എന്നുവിളിച്ചുകൊണ്ട് നാലഞ്ചു കൈകള്‍ ദിവ്യയോഗിയുടെ കരണത്തും ദേഹത്തും വന്നുവീണു...... വളരെ കഷ്ടപ്പെട്ടാണ് എല്ലാവരെയും ഞാന്‍ പിടിച്ചുമാറ്റിയത്....

യോഗീശ്വരന്‍ അമ്പുകളെല്ലാം ഓരോ ബെല്‍റ്റില്‍ വെല്‍ഡ്ചെയ്തു പിടിപ്പിച്ചിരിക്കുകയാണ്...... അമ്പുകളെല്ലാം ശരീരത്തിന്‍റെ രണ്ടുവശത്തും കാണാന്‍പറ്റുകയും ചെയ്യും.... സ്ഥിരം കലാപരിപാടി ആയതുകൊണ്ട് ദിവ്യയോഗി അമ്പുകള്‍ കേറുന്ന സ്ഥലത്ത് വട്ടത്തില്‍ തയ്പ്പിച്ചുവെച്ചു.... അതാ പണിയായെ....!!

യോഗീശ്വരനെ അനുഗ്രഹിക്കാന്‍ ആളുകളുടെ എണ്ണം കൂടുന്നതുകണ്ട് ഞാന്‍ പുള്ളിയെ അവിടെനിന്നും മാറ്റി... പോലീസിനെ വിളിപ്പിച്ചു.......
ദക്ഷിണകിട്ടിയ പൈസയൊക്കെ അവിടെനിന്ന ആളുകള്‍ അമ്പലത്തിലെ ഭണ്ടാരപ്പെട്ടിയിലേക്ക് ഇട്ടുകൊടുത്തു.... അപ്പോഴേക്കും പോലീസ് വന്നു.... കൂടുതല്‍ പൂജകള്‍ നടത്താന്‍ ദിവ്യയോഗിയെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി....

അപ്പോള്‍ നേരത്തെ അനുഗ്രഹം വാങ്ങിയ കുറെ ഭക്തര്‍ അവിടെ നില്‍പ്പുണ്ടായിരുന്നു..... അവരോടു ഞാന്‍ ചോദിച്ചു...;

 ഞാന്‍ അനുഗ്രഹിച്ചാല്‍  മതിയോ.....?



ചിരിച്ചുകൊണ്ട് ചിലര്‍.... നേരത്തെ കാലുവണങ്ങിപ്പോയവര്‍ ഞങ്ങള്‍ ഇപ്പോഴാ വന്നെ എന്നായി....!! അങ്ങനെ ദിവ്യയോഗിയെ  കൈകാര്യം ചെയ്തതോടുകൂടി എന്‍റെ അവിടുത്തെ അവതാരോദ്ദേശം പൂര്‍ണമായി...... പഴയ വായ്നോട്ടത്തില്‍ ഫോക്കസ് ചെയ്തുകൊണ്ട് ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് അന്തര്‍ധാനം ചെയ്തു....

ദക്ഷിണയായി ചില്ലറകമന്റുകള്‍ ലൈക്കുകള്‍ എന്നിവ പ്രതീക്ഷിക്കുന്നു.....
                     
എന്ന് പാവം ഗുസ്തിക്കാരന്‍............

വഴിപാടുകള്‍ താഴെ എഴുതാം.........!!

No comments:

Post a Comment