ഹല്ലാ ഇതിപ്പോ എന്താ കഥ വന്നു വന്നു പീഡനം
എന്ന വാക്ക് ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒരു ഐറ്റം ആയി മാറിയിരിക്യുന്നു
ഭര്‍ത്താവു തന്നെ പത്തു ഇരുപതു വര്‍ഷമായി
പീഡിപ്പിച്ചു എന്ന് പറഞ്ഞു ഭാര്യമാര്‍, അച്ഛനും അമ്മയും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചു
എന്ന് പറഞ്ഞു മക്കള്‍, അദ്യാപകന്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞു വിദ്യാര്‍ഥികള്‍, ബസ്സില്‍
യാത്ര ചെയ്തപ്പോള്‍ സഹയാത്രികന്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞു വേറെ കുറെ യാത്രക്കാര്‍,
കല്യാണം കഴിച്ചാ പീഡനം, ബസ്സില്‍ യാത്ര
ചെയ്‌താല്‍ പീഡനം...ഫ്ലൈറ്റ് യാത്ര നടത്തിയാലോ അവിടെയും പീഡനം,പണത്തിനു വേണ്ടി
ശരീരം വില്‍ക്കുന്ന വേശ്യകളും കുറെനാള്‍ കഴിയുമ്പോള്‍ എന്നെ പീഡിപ്പിച്ചു എന്ന്
പറഞ്ഞു വരുമോ സത്യത്തില്‍ എന്താ പീഡനം........?????
വര്‍ഷങ്ങളായി പീഡിപ്പിച്ചു എന്ന്
പറയുന്നവരോട് ഒരു ചോദ്യം നേരത്തെ സമയം കിട്ടിരുന്നില്ലേ ഇതൊന്നും പറയാന്‍ അതോ ആ സ്ഥലത്ത്
മൊബൈല്‍,പോലീസ്സ്റ്റേഷന്‍, കോടതി, ചാനലുകള്‍,പത്രമാധ്യമങ്ങള്‍ ഇതൊന്നും ഇല്ലായിരുന്നു എന്നുവേണം കരുതാന്‍.. ആരോടും ഒന്നും പറഞ്ഞില്ല....
എന്തായാലും പീഡിപ്പിച്ചവര്‍ ജീവിച്ചിരിക്കുമ്പോള്‍ പറയാന്‍ തോന്നിയത് ഭാഗ്യം....
പീഡിപ്പിച്ചു എന്നുപറയുന്ന ഒരു വീഡിയോ ഈയിടെ
കണ്ടു.. അതില്‍ ആര് ആരെ പീഡിപ്പിച്ചു എന്ന് മനസിലാകുന്നില്ല... യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൊന്നുമല്ലെങ്കിലും
കെട്ടിപ്പിടിച്ചു ചിരിച്ചു മറിയുന്ന രണ്ടു ശരീരങ്ങള്‍... ഇതിനെ പീഡനം എന്ന് വിളിക്യമോ.....??
ശാരീരികമായി ബന്ധപ്പെട്ടാല്‍ വിവാഹമായി എന്നൊരു
കോടതിയുടെ അഭിപ്രായമുണ്ട്.. അപ്പോള്‍ ഇതുവരെ എല്ലാരും പറഞ്ഞയീ പീഡനങ്ങള്‍ വിവാഹമായി
കണക്കാക്കാമല്ലേ...!! സത്യത്തില്‍ ഇപ്പോള്‍ എത്ര വിവാഹം നടന്നു കാണും....?
പണ്ട് പാഞ്ചാലിയ്ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍
ഉണ്ടായിരുന്നു.... ഇതിപ്പോ പല കേസിലും നാല്‍പ്പതും എഴുപതുമൊക്കെയാണ് പ്രതികള്‍.....
ഹല്ലേ ഭര്‍ത്താക്കന്മാര്‍..!! ഇവരെല്ലാം ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി കണക്കാക്കേണ്ടി
വരുമോ എന്തോ........................................!!
ഇനിയിപ്പോ ചില മതവിഭാഗത്തിന് പതിനാറുവയസുള്ള
പെണ്‍കുട്ടിയെ പീഡിപ്പിക്കാം...! അല്ലേ വിവാഹം കഴിക്യാം എന്നൊക്കെ കേള്‍ക്കുന്നു..ഇതു
കേട്ട പാതി കേള്‍ക്കാത്ത പാതി ചിലര്‍ അടുത്തുള്ള ഹൈ സ്കൂള്‍ പരിസരത്ത് കിടന്നു
കറങ്ങുന്നുണ്ട് എന്‍റെ മുതുമുത്തച്ചന്‍ മാര്‍ക്ക് ആകാമെങ്കില്‍ എന്തുകൊണ്ട്
എനിക്യു ആയികൂടാ എന്ന് ചിലര്‍... അതല്ല ഇപ്പോഴത്തെ പിള്ളേര്‍ക്ക് വളര്‍ച്ച കൂടുതലാ
അവര്‍ക്ക് എന്തേലും തോന്നുനതിനു മുന്‍പ് അതങ്ങട് ശേരിയാകാം എന്ന് കരുതുന്നവരും
ഉണ്ട്, അപ്പോ ഒരു ശംശയം വിവാഹം... രജിസ്ട്രേഷന്‍..ചെയ്യണ്ടേ ചെയ്യണം എങ്കില്‍ പതിനെട്ടു
തികയുംവരെ കാത്തിരിക്കണം... ഇതിനിടെ പോലീസ് പൊക്കിയാ.... ശ്ശോ.. ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ..............!!!!
സംഭവം ഇങ്ങനെ ആണ് ഇതു വരെ നടന്നിട്ടുള്ള
മുസ്ലിം വിവാഹങ്ങള്‍ അതായതു പുരുഷന് ഇരുപത്തി ഒന്ന് വയസു തികയാതെയും സ്ത്രിക്യു പതിനെട്ടു
വയസു തികയാതെയും നടന്നിട്ടുള്ള വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യ
പത്രത്തിന്റെ. അടിസ്ഥാനതില്‍ രജിസ്ട്രേഷന്‍ സാദ്യമാക്കാവുന്നതാണ് എന്ന് തദ്ദേശ
സ്ഥാപനങ്ങള്‍ക്ക് ഒരു ഇണ്ടാസു കിട്ടിയിട്ടുണ്ട് ഇതിനാണ് ഈ പുകില്
എന്തായാലും ചുരുക്കത്തില്‍ വീട്ടില്‍ ആരു
വിരുന്തു വന്നാലും കോഴിയുടെ പിടലിക്യു കത്തി കേറും എന്ന് പറഞ്ഞ പോലെ കെട്ടിയെ
അടങ്ങു എന്ന് പറഞ്ഞു കുറച്ചു പേര്‍ നടപ്പുണ്ട്....
അടികുറിപ്പ് : ഈ കല്യാണത്തിന്‍റെയൊക്കെ സദ്യയുണ്ടവര്‍
ഇവിടുണ്ടേ പറയണം...!!!!!!!!!!!!!!!!!!!!!!!!
No comments:
Post a Comment