ഗുസ്തിയ്ക്ക് വന്നവര്‍..

Tuesday, 13 December 2016

ചില നിമിഷങ്ങൾ...

നിന്നെ ഞാൻ കുറ്റപെടുത്തില്ല ഒന്നിനും...
മരിച്ചു ജീവിച്ച നിമിഷങ്ങൾ... എന്തിനു ആർക്കു വേണ്ടി ഇനി എന്ന് ഓർത്തു പോയ ചില നേരങ്ങൾ... രാവേറെ ആയിട്ടും... കൺപീലികൾ തമ്മിൽ കൂടുകൂട്ടാതെ ഇനിയുമെത്ര നാൾ.......
എന്റെയെന്നു കരുതിയത് ഒന്നും എന്റെയല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ എന്തിനെന്നോടു എന്ന് ഞാൻ ചോദിച്ച നിമിഷങ്ങൾ..


തഴമ്പിച്ച കൈയ്യിൽ പച്ച ഇരുബ് കുത്തിയിറക്കിയിട്ടും ആ വേദന ഒരു സുഖമായി  തോന്നിയ നിമിഷങ്ങൾ...
ഇനിയുമെത്ര നിമിഷങ്ങൾ.....

മനസിലുള്ള സ്നേഹം

പണ്ട് പഠിക്കുന്ന കാലത്തു സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ അമ്മയെ കണ്ടില്ല എങ്കിൽ വല്ലാത്ത ഒരു മനഃപ്രയാസമാണ് പ്രേതെകിച്ചു കാര്യമൊന്നും എല്ലാ എങ്കിലും 'അമ്മ വീട്ടിൽ ഉണ്ടേ ഒരു സമാധാനമാണ് .'അമ്മ വീട്ടിൽ  ഉള്ള സമയത്തു അടുത്ത് പോയി ഒന്നും ഇരിക്യാറില്ല എങ്കിലും ഞാൻ വീട്ടിൽ വരുമ്പോൾ കണ്ടില്ലെങ്കിൽ ഒരു  വിഷമമാണ് ...ഇപ്പോൾ അതെ ഫീൽ ആണ് എനിയ്ക്കു അവളോടും , അവളെ കാണാതെ ഇരിക്കയുമ്പോൾ അവളോട് പിണങ്ങി ഇരിക്കയുമ്പോൾ ...എന്നെ വിളിക്യാതെ ഇരിക്കുമ്പോൾ എനിയ്ക്കു എന്തോ പറഞ്ഞു മനസിലാക്കാൻ  പറ്റാത്ത ഒരു ഫീൽ ആണ് ....പ്രതേകിച്ചു എവെനിംഗ് ടൈം .അവൾ ..വീട്ടിൽ എത്തിയോ ഏതേലും പ്രശ്നമുണ്ടോ ടെൻഷൻ അടിച്ചു ഓൺലൈൻ ഇടക്കിടെ കേറി നോക്കും അവൾ ഓൺലൈൻ ഉണ്ടോ എന്ന് ....ഒന്നിലും ശ്രദ്ധിക്കയാണ് പറ്റുന്നില്ല അവളെ വിളിക്യാനും പറ്റുന്നില്ല വിളിച്ചാൽ എനിയ്ക്കു എന്റെ കാര്യം നോക്കാനറിയാം ഞാൻ കുഞ്ഞല്ല എന്നാണ് മറുപടി

  തലയാണെ പൊട്ടുന്നത് പോലെ ...എല്ലാം തകർക്കാനുള്ള ദേഷ്യം അത്രമേൽ ഞാനവളെ സ്നേഹികയുന്നു പക്ഷെ അത് അവളെന്നെ വിളിക്കുമ്പോൾ കണികയാറില്ല പറയാറുമില്ല ..വിളികയുമ്പോൾ എന്താ വിളിച്ചേ എന്നാണ് ഞാൻ സാദാരണ  ചോദിക്യാര് .

.ഞാൻ അവളെ സ്നേഹികയുന്നില്ല എന്നാണ് അവളുടെ പരാതി ചതിയനാണ് പോലും ......ചതിക്കയാണ് വേണ്ടി സ്നേഹികയുവാന് ഞാൻ എന്ന് ...ഞാൻ അതിനൊന്നും മറുപടി  പറയാറില്ല .... എന്റെ  തിരക്കുകളോ ബുദ്ധിമുട്ടുകളോ അവളെ അറിയികയാറില്ല ..പക്ഷെ എന്നേലും ഒരു നാൾ അവൾ എല്ലാം മനസിലാക്കും എന്ന് കരുതി ഞാൻ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ അവളെയാണ് സ്നേഹികയുന്നതു എന്ന് അവൾ എന്ന് മനസിലാക്കും .
ഞാൻ അനുഭവിക്കയുന്ന മനോവിഷമം ...അവളോട് ആരും കൂടുതൽ മിണ്ടുന്നതു പോലും എനിയ്ക്കു ഇഷ്ടമല്ല ...എല്ലാം എന്റേത് മാത്രമാണ് .മുഖ പുസ്തകത്തിൽ .ഒരു ഫോട്ടോ ഇടുന്നതു പോലും എനിയ്ക്കു ഇഷ്ടമല്ല  പക്ഷെ പലപ്പോഴും അവളുടെ ഇഷ്ടത്തിന് വഴങ്ങി കൊടുക്കാറുണ്ട് അവളാകട്ടെ  എന്നോട് പിണങ്ങുന്ന അവസരത്തിൽ പുതിയ ഫോട്ടോ അപ്ലോഡ് ചെയ്തു എന്നോടുള്ള ദേഷ്യം കാണിക്കയറുണ്ട് ....
അത് കാണുബോൾ എനിയ്ക്കു സത്യത്തിൽ ഒരെണ്ണം പൊട്ടികയാനുള്ള തോന്നലാണ് പലപ്പോഴും ഉണ്ടാകുക ...എന്നാണ് നീ എന്നെ മനസിലാക്കുക .എല്ലാവരും ഫോട്ടോക്ക് കമന്റ് ഇടുമ്പോൾ അതിൽ നോക്കി ദേഷ്യപ്പെടാറുണ്ട് ഞാൻ ചിലപ്പോൾ ഞാൻ ആ ദേഷ്യം എന്റെ മൊബൈലിനോട് കാണിക്കയറുണ്ട് ....ഇതിപ്പോ മൂന്നാമത്തെ മൊബൈൽ ആണ് .
..
നീ  അറിയുന്നില്ലേ എന്റെ മനസ് നീ വിളികയുമ്പോൾ എന്താന്ന് ചോദിക്കയുമ്പോൾ ഇത്രയൂം നേരം എന്നെ എന്താ വിളികയാത്തതു എന്നല്ലേ പെണ്ണെ ..
രാത്രിയിൽ ഉറക്കം വരാറില്ല ,,മനസ് മുഴുവൻ നീയാണ് ..നീയും നിന്റെ ഫോട്ടോയും എടുത്തു നോക്കി കിടക്കുകയാണ് എന്നിലും അവൾ പറയുന്നു നിങ്ങൾ  എന്നെ സ്നേഹിച്ചിട്ടുണ്ടോ എന്ന് ഞാൻ തുറന്നു പറയുമ്പോൾ ഇപ്പോൾ എവിടുന്നു വന്നു ഈ സ്നേഹം എന്ന് .....എവിടെ നിന്നും വന്നതല്ല പെണ്ണെ ഞാനിങ്ങനെ ആണ് ഒന്നും  പറയാറില്ല എന്ന് മാത്രം ...ഈ മനസ് നിറയെ നീയാണ്  അത് ചില നേരത്തു ദേഷ്യമായി പതഞ്ഞു പൊങ്ങുബോൾ മാത്രമാണ് നീ അറിയുന്നത് നിന്നെ ചീത്ത വിളികയുമ്പോൾ  അതെനിക്കയു നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് എന്ന് നീ അറിയുന്നില്ല എന്റെ മനസിനുള്ളിലേക്കു നീ നോക്കിയിട്ടില്ല ശ്രമിച്ചിട്ടും ഇല്ല . നിനക്ക് പറയാൻ ന്യായങ്ങളുണ്ട് . ഞാൻ വിളികയുബോൾ എന്റെ ഫോൺ കട്ട് ചെയ്തും ബ്ലോക്ക് ചെയ്തും നീ വാശി കാണിച്ചോ ...പക്ഷെ ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല എന്ന് പറയരുത് .തേനേ പാലെ വിളികയുവാൻ അറിയില്ല ...പക്ഷെ നിന്നെ ഇപ്പോഴും സ്നേഹികയുന്നു ...

Monday, 6 January 2014

ന്നാലും എന്നോടിത് വേണ്ടായിരുന്നു…………………..

ബൈക്കും എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്....ചുമ്മാ ഒന്നു കറങ്ങാം എന്ന് കരുതി .. അങ്ങിനെ പോകുന്നവഴിയ്ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയില്‍ വെച്ചാണ് ഞാനവളെ കണ്ടത്...


  എന്‍റെ പഴയ ലൈന്‍... ലൈന്‍എന്നൊന്നും പറയാന്‍പറ്റില്ല കാരണം ഒറ്റലൈന്‍ആണ് ഞാന്‍വലിച്ചത്........ ബട്ട്‌അതറിയാത്തവന്‍ഇനി ആ നാട്ടില്‍മണ്ടപോയ തെങ്ങും .............. .....പിന്നെ ആ പെണ്ണും മാത്രമായിരിക്കും..


 

കഥ ഇങ്ങനെ.....;


ഒരു റാഗിംഗ് ആണ് സംഭവം... ഞങ്ങള്‍നാല്‍പ്പത്തിയൊന്നുപേരെല്ലാം ഒരുമിച്ചുകൂടി റാഗ് ചെയ്യാന്‍ഉദ്ദേശിക്കുന്ന ആളെ വളയും.. ചില ചോദ്യങ്ങള്‍ ചോദിക്കും അത്രയേ ഉള്ളൂ..


ചോദ്യങ്ങള്‍ഇങ്ങനെയൊക്കെയാണ്.. ;

എന്താ നിന്‍റെ പേര്?

അച്ഛന്‍റെ പേര്? പിന്നെ ജോലിയെന്ത്?

സര്‍ക്കാര്‍ഉദ്യോഗസ്ഥന്‍ആണെങ്കില്‍കൈക്കൂലി വാങ്ങുമോ?

വീട് എവിടെയാണ്?

നിനക്ക് ലൈന്‍ഉണ്ടോ?

ലാസ്റ്റ് എക്സാം മാര്‍ക്സ് എത്ര...?

ഇതാണ് സ്ഥിരം മെനു... അന്ന് അവളുടെ ഊഴമായിരുന്നു..

അവളെ കണ്ടപ്പോള്‍ത്തന്നെ എന്‍റെ മനസ്സില്‍എന്തോ ഒരു കുച്ച് കുച്ച് ഹോത്താ ഹൈ.....!!

അതുകൊണ്ട് ഞാനിച്ചിരി മാറിയാണ് നിന്നത്....!

ലവമ്മാര് പണി തുടങ്ങി ....

ലാസ്റ്റ് ഇയര്‍മാര്‍ക്സ് പറഞ്ഞു, നീ കോപ്പിയടിച്ചതാണോ എന്നു

ചോദിച്ചതും പെണ്ണ് കരഞ്ഞു തുടങ്ങി..., തുടങ്ങിയില്ല.. എന്നമട്ടായി

എനിയ്ക്കു സഹിച്ചില്ല.. ഞാനുടനെ കേറി ഇടപെട്ടു..


" ആ........ മതി.. മതി നീ പൊക്കോ.....!! "


ലവമ്മാര് എല്ലാരും കൂടെ എന്നെ അന്തം വിട്ടു നോക്കിനില്‍ക്കുവാ...

സാധാരണ ഇങ്ങനെ പറഞ്ഞാല്‍ഒരുത്തനും മൈന്‍ഡ് ചെയ്യില്ല....

പറയുന്നവനോട് പോടാ.....!! ഉയിരേ...!! എന്നാ പറയാറ്

അന്ന് എന്തോ ആരും ഒന്നും മിണ്ടിയില്ല എന്‍റെ അഭിമാനത്തിനും

ശരീരത്തിനും ക്ഷതം ഏല്‍ക്കാതെ ഞാന്‍രക്ഷപെട്ടു...

ആ പെണ്ണിന്‍റെ മുന്നില്‍നോം ചെറിയ ഒരു ഹീറോ ആയി....


രണ്ടുദിവസം കഴിഞ്ഞപ്പോള്‍എനിയ്ക്ക് അവളെ കാണാനൊരു മോഹം...

ഞാനെന്‍റെ ഏറ്റവുമടുത്ത ഒരു കൂട്ടുകാരനോട് ഇതുപറഞ്ഞു..

അത് കേള്‍ക്കേണ്ട താമസം ലവനെന്‍റെ കോളറിനു കേറിപ്പിടിച്ചു 

"ഞങ്ങള്‍ഇതുകേള്‍ക്കാന്‍കാത്തുഇരിക്കുവായിരുന്നെടാ ഡാഷ്മോനെ...!!

എന്തായിരുന്നു നിന്‍റെ അന്നത്തെ പെര്‍ഫോര്‍മന്‍സ്..?  
വിട്ടേക്ക്...മതി.. പൊക്കോ..."

എല്ലാവരുംകൂടെ എന്നെ വളഞ്ഞു.....


ഞാന്‍ ഇളിച്ച ചിരിയോടെ അളിയാ..... എനിയ്ക്കവളെ ലൈന്‍അടിച്ചാല്‍കൊള്ളാമെന്നുണ്ട്....

അതുകേട്ടതും വേറൊരുത്തന്‍ പോടാ ഡാഷ്മോനെ...എന്ന് പറഞ്ഞു കൊണ്ട് ചാടിവീണു........!
.... അവന്‍ അവളെ അവിടെ പഠിയ്ക്കാന്‍വന്ന ഫസ്റ്റ്ഡേ തൊട്ട് നോക്കിവെച്ചതാണ് പോലും.....!!
അവന്‍റെ അമ്മാവന്‍റെ മോളുമായിട്ടു ലൈനാ ആ തെണ്ടി...!!
അവസാനം ഞാനൊരുവിധം അവനെപ്പറഞ്ഞു സമ്മതിപ്പിച്ചു..
ക്ലാസ്സിലെ എല്ലാ കൂട്ടുകാര്‍ക്കും വളയ്ക്കാന്‍ഐഡിയ പറഞ്ഞു കൊടുക്കുകയാണ് അന്നെന്‍റെ മെയിന്‍പരിപാടി...

ഇതില്‍നോം മുടുക്കന്‍ ആയിരുന്നു.. ബട്ട്‌അത് സ്വന്തം കാര്യം വന്നപ്പോള്‍സ്വാഹാ..........!!
ഞാനെഴുതാറില്ല കേട്ടോ വെറും ഭാവന മാത്രം, എഴുതുന്നത്‌വേറെ ഒരുത്തനാ....
എന്‍റെ ലവ് ലെറ്റര്‍മരുന്നുകടയില്‍കൊടുത്താല്‍നിങ്ങള്‍ക്ക് ഒരു മാസത്തേയ്ക്കുള്ള ഗുളിക കിട്ടും അത്രയ്ക്കുവിശേഷമാ...........!!

പലവട്ടം ട്രൈ ചെയ്തതാ അവളോട്‌ ഒന്നിഷ്ടമാണെന്ന് പറയാന്‍.. പക്ഷെ നടന്നില്ല.... അവസാനം ഒരു ലവ് ലെറ്റര്‍എഴുതിക്കൊടുക്കാം എന്നു തീരുമാനിച്ചു. കുത്തിയിരുന്ന്‍അവള്‍ക്കുവേണ്ടി ഞാനൊരു കാവ്യരചന നടത്തി.

അമ്പലത്തില്‍ ദേവനെ (കൃഷ്ണ ഭഗവാന്‍ ) ദര്‍ശിക്കാന്‍പോയപ്പോള്‍ഞാനൊരു ദേവിയെ കണ്ടു... എന്നുപറഞ്ഞു തുടങ്ങുന്ന ഒന്ന്.. ഇതെഴുതുമ്പോള്‍അവളിതു വായിച്ചിട്ട്, എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നത് ഒക്കെ വെറുതെ ഞാന്‍ദിവാസ്വപ്നം കണ്ടു.... (ഒരു കോപ്പും നടന്നില്ല..!!)

ഇലക്ട്രോണിക്സിന് പഠിയ്ക്കുന്ന സമയമാ... രാവിലെ ഏഴുമണിയ്ക്കാ....ക്ലാസ്സ്‌..
ഞാനാണെങ്കില്‍രാവിലെ നാലുമണിയ്ക്ക് എഴുന്നേല്‍ക്കും.., പഠിയ്ക്കാനാണ്...!! വീട്ടുകാര്‍വിളിച്ചെഴുന്നേല്‍പ്പിക്കുന്നത് ഈയുദ്ദേശം വെച്ചാണ്.. , ബട്ട്‌നമ്മുടെ പ്രോഗ്രാംചാര്‍ട്ട് ഇങ്ങനെയാണ്...

രാവിലെ എഴുന്നേറ്റയുടനെ ഞാന്‍മുഖംകഴുകി ചായയിടാന്‍അടുക്കളയില്‍ കേറും.. അങ്ങിനെ ഒരരമണിക്കൂര്‍പോയിക്കിട്ടും.. ചായ കുടിച്ചാല്‍പ്പിന്നെ ടോയിലറ്റില്‍പോകണം നിര്‍ബന്ധമാണ്.. പിന്നെ പുസ്തകമൊക്കെയെടുത്ത് കട്ടില്‍ഒഴിവുണ്ടോ എന്ന് നോക്കും..

ബിക്കോസ്.. നമ്മുടെ ചേട്ടന്‍സ് നേരത്തെയവിടെ സ്ഥലം പിടിച്ചിട്ടുണ്ടാകും..... കമഴ്ന്നുകിടന്നാണ് പഠിത്തം.. രണ്ടുകൈയും മുടിയില്‍പിടിച്ചുകൊണ്ട് പിരിച്ചുപിരിച്ച് പഠിയ്ക്കും... ഇതിനിടെ മുടിയില്‍കഷ്ടപ്പെട്ട് കെട്ടിടും.. പിന്നെയത് അഴിച്ചെടുക്കാന്‍അതിലും വലിയ പാടാ... 

ഇതിനിടെയാണ് പുസ്തകം വായന... 


ആ മുടി അഴിക്കുന്നതിലും കെട്ടുന്നതിലുമായി പഠിത്തത്തിന്‍റെ ശബ്ദം കൂടിയും കുറഞ്ഞും ഇരിയ്ക്കും...!! എന്തോന്നാടാ ഇബുറൂ ഈംബുരു എന്ന് വായിക്കുന്നതെന്ന പപ്പയുടെ ചോദ്യം ചെവിയില്‍വീഴുമ്പോള്‍ത്തന്നെ എന്‍റെ ശബ്ദം തനിയെ കൂടും.. 

അങ്ങനെ ആറര വരെ എന്തേലും ഒക്കെ കാണിച്ചു സമയംകളയും...... പിന്നെ ക്ലാസ്സില്‍പോകാനുള്ള തിരക്കുകൂട്ടലായി... ക്ലാസില്‍പോകാനുള്ള തിരക്കില്‍എഴുതിവെച്ച ലവ് ലെറ്റര്‍എവിടെയാണ് വെച്ചതെന്ന് ഞാന്‍മറന്നു.... ദേഷ്യത്തിന് അവിടെയിരുന്ന എല്ലാ സാധനങ്ങളും വലിച്ചുവാരി നിലത്തിട്ടു വരെ തപ്പി..,കിട്ടിയില്ല...!!
 
"ഈശ്വരാ ഇതിന്നു കൊടുക്കാതെയിരുന്നാല്‍ക്ലാസ്സിലുള്ള എല്ലാ  അലവലാതികളും എന്നെ കളിയാക്കിക്കൊല്ലും... "

അവിടെ ചെന്നിട്ടു വേറൊരെണ്ണം എഴുതാം എന്നുചിന്തിച്ചു ഞാന്‍വീട്ടില്‍നിന്നിറങ്ങി.. ഞാന്‍പോയതിനുശേഷം അമ്മ അതൊക്കെ അടുക്കിവെയ്ക്കുന്നതിനിടെ എന്‍റെ ഇടയലേഖനവും കിട്ടി....

ആയിടെയ്ക്കാണ് എന്‍റെ എക്സാംറിസള്‍ട്ട്‌വന്നത് ഫസ്റ്റ് സെമസ്റ്റര്‍നല്ല രീതിയില്‍പെര്‍ഫോം ചെയ്ത ഞാന്‍സെക്കന്റ്‌സെമസ്റ്റര്‍മൂക്കുംകുത്തി വീണു.... നല്ലവനായ പ്രിന്‍സിപ്പാള്‍വീട്ടില്‍നിന്നും ആളെ വിളിപ്പിച്ചു..
കഷ്ടകാലത്തിനു വന്നത് എന്‍റെ ചേട്ടനും..... ആ പരമദുഷ്ടന്‍എനിക്കിട്ടു നല്ലപോലെ വെച്ചു.....

പ്രിന്‍സി ചേട്ടനോട്, " എന്താ ഇയാള്‍ക്ക് വീട്ടില്‍പഠിയ്ക്കാന്‍ന്‍സമയമൊന്നും കിട്ടുന്നില്ലേ അതോ വേറെവല്ല ഉത്തരവാദിത്തവും ഉണ്ടോ? "
ചേട്ടന്‍ - ഇല്ല സര്‍ ഉരു ഉത്തരവാദിത്തവും ഇല്ല.............."
" എന്നാപ്പിന്നെയെന്താണ് റീസണ്‍? നോക്ക് ഫസ്റ്റ് സെമസ്റ്റര്‍ നല്ല മാര്‍ക്കുണ്ടല്ലോ.. ഇപ്പോളിത്രയും കുറയാനെന്താണ് കാരണം..? "
ദാ ഇതാണ് കാരണം എന്നുപറഞ്ഞ് ആ സദ്‌ഗുണസബന്നന്‍ എന്‍റെ പ്രേമലേഖനം പ്രിന്‍സിയ്ക്ക് കൊടുത്തു....

ആ സമയം ഒരു ഭൂമികുലുക്കം ഉണ്ടായി ഇതെല്ലാം ഇടിഞ്ഞു പറിഞ്ഞു വീഴണേ എന്ന് സത്യമായും ഞാനാഗ്രഹിച്ചു.... 

പുള്ളികാരന്‍അത് ശരിയ്ക്കും ആഘോഷിച്ചു.. എന്‍റെയെല്ലാ അധ്യാപകരെയും വിളിച്ചുവരുത്തി ഉച്ചത്തില്‍വായിച്ചു....
നല്ല ടിപ്ടോപ്പില്‍വന്നിട്ട് നടുറോഡില്‍വെച്ച് തുണിയുരിഞ്ഞുപോയാല്‍എങ്ങനെ ഇരിയ്ക്കും അതുപോലെ ഞാന്‍അവിടെ നിന്ന് ചമ്മി.....!! 

ആ ലെറ്റര്‍ നല്ലപോലെ അവിടെ വായിക്കപ്പെട്ടു.. 
ഇടയ്ക്ക് പുള്ളികാരന്‍എന്നോട് ചോദിയ്ക്കും അമ്പലത്തില്‍പോയപ്പോള്‍എന്ത് കണ്ടെന്നാടാ.. ?
ഞാന്‍ സാര്‍......... ദേവിയെ കണ്ടു..
എന്ത് കണ്ടു.......??
വളരെ കഷ്ടപ്പെട്ട് ഞാന്‍വീണ്ടും പറയും.. ദേവിയെ കണ്ടു...!!
ഓരോ വരിയും സാര്‍വായിച്ചു കഴിയുമ്പോള്‍എല്ലാ സാറുമ്മാരും കൂടെ ഒരുമിച്ചെന്നെ നോക്കും.. എല്ലാവരുടെയും മുഖത്തേയ്ക്ക് ഞാനും.. ഭക്ഷണം കഴിച്ചിട്ട് പത്തു ദിവസമായത് പോലെ വളരെ ദയനീയമായി നോക്കും...

അതിനുശേഷം പ്രിന്‍സിപ്പാള്‍എന്‍റെ ക്ലാസ്സില്‍വന്ന്‍ എന്‍റെ ഫ്രണ്ട്സിനോട്‌ഇതു വെളമ്പി..
 ലവ് ലെറ്റര്‍എഴുതി അമ്മയുടെ കൈയ്യില്‍ആണോടാ കൊടുക്കുന്നെ എന്നുപറഞ്ഞു അവന്മാരും എന്നെ കണക്കിന് പരിഹസിച്ചു.. തലയ്ക്കുപുറകില്‍നിന്ന് തോണ്ടുക എന്ന കലാപരിപാടികളും ഉണ്ടായിരുന്നു...

അവസാനം പ്രിന്‍സി വക ഒരുപദേശം, "  
ഡാ പഠിയ്ക്കുന്ന കാലത്ത് ഞാനും പ്രണയിച്ചിട്ടുണ്ട് ബട്ട്‌അത് ലവ് ലെറ്റര്‍എഴുതി അമ്മയുടെ കൈയ്യില്‍കൊടുക്കലല്ല...!! മനസ്സിലായോ....!!

പിന്നെ ഒരു കാര്യം..! " 
എന്താ സര്‍ എന്നുചോദിച്ചുകൊണ്ട് അടുത്തോട്ടുചെന്ന എന്നെ ഇച്ചിരി മാറ്റിനിര്‍ത്തിയിട്ട് സാറെന്നോട് പറഞ്ഞു..,
" ഡാ എല്ലാം വേണം.. പക്ഷെ പഠിത്തത്തില്‍ഉഴപ്പരുത്‌....!! "
അങ്ങനെ കുറെ ഉപദേശം കിട്ടി, ലാസ്റ്റ് തന്ന ഉപദേശം ഞാന്‍മറന്നിട്ടില്ല... അതിതാണ് ;

" നോക്കിയും കണ്ടും നടന്നാല്‍നിനക്ക് കൊള്ളാം ഇല്ലേല്‍ ______കുത്തി വീഴും..!! " എന്ന നല്ലൊരു ഉപദേശവും എനിക്യു തന്നു..... 

ആ ഷോക്കില്‍മൊത്തം നാറി നാണംകെട്ടു നിന്നതുകൊണ്ട് എന്താ സാറു പറഞ്ഞതെന്ന് എനിയ്ക്കു മനസ്സിലായില്ല.. പിന്നീട് മനസ്സിലായപ്പോള്‍ഒന്നും തിരിച്ചുപറയാനും പറ്റിയില്ല... 

അന്ന് ഞാനാ പ്രണയം പൂട്ടിക്കെട്ടിവെച്ചു..!! ഇതാണ് ഫ്ലാഷ്ബാക്ക്....
അവളുടെ അടുത്തുചെന്ന് ഹലോ അറിയാമോ എന്നുചോദിച്ചു.. അവള്‍യെവനാരെടെ എന്ന ഭാവത്തിലെന്നെ നോക്കി....
മറന്നോ എന്നെ..

അപ്പോഴാണ് ഈ മുഖം അവള്‍ക്ക് ഓര്‍മ്മ കിട്ടിയത്

ആ ഓര്‍മ്മയുണ്ട്....
ഇപ്പോള്‍എവിടെയാണ്..? "
 
" ഞാന്‍ബോംബയിലാണ് ഭര്‍ത്താവിനു അവിടെയാണ് ജോലി...."

" ഹ്മം... ഓക്കേ.." അപ്പോഴാണ് അവളുടെയമ്മ ഒരു തേങ്ങയുമായി അവിടെവന്നത്.. എന്നെക്കണ്ട് ഫ്രണ്ട് ആണെന്ന് പറഞ്ഞപ്പോള്‍അവര്‍ എനിയ്ക്കൊരു ജോലിതന്നു..

.....ആ തേങ്ങ ഗണപതിയ്ക്ക് ഉടയ്ക്കുക എന്ന ജോലി...!!


ഒരു വട്ടം നടയിലേക്കു നോട്ടം പായിച്ചു കൊണ്ട് ഞാന്‍ മനസ്സില്‍പറഞ്ഞു ......ന്നാലും എന്‍റെ കൃഷ്ണാ.....എന്നോടിത് വേണ്ടായിരുന്നു ..........


അപ്പോള്‍ അവിടെ നിന്നും ഒരു അശരീരി കേട്ട പോലെ എനിക്യു തോന്നി

..............അമ്പലത്തില്‍പോയപ്പോള്‍ എന്ത് കണ്ടെന്നാ..............







.


Tuesday, 3 September 2013

നാടന്‍ ബോംബും നാട്ടുകാരും..പിന്നെ ഞങ്ങളും



വീട് വൃത്തിയാക്കിയിടുന്ന കാര്യത്തില്‍ ഞാനും എന്‍റെ ചേട്ടനും വളരെ മുടുക്കന്മാരാണ്.....പ്രത്യേകിച്ചു ഞങ്ങളുടെ റൂം.=D  പപ്പയുടെ അന്ത്യശാസനം വരുന്നവരെ ഞങ്ങളതൊന്നും ശ്രദ്ധിക്കാറില്ല... പേപ്പറെല്ലാം ചുരുട്ടിക്കൂട്ടി കട്ടിലിന്‍റെ അടിയിലേയ്ക്കോ ഇല്ലെ മച്ചിന്‍റെ മുകളിലേയ്ക്കോ വലിച്ചെറിയുകയാണ് പതിവ്.. ഇഴജന്തുക്കള്‍ കയറുമെന്ന് ഭയന്ന് അമ്മ ഇടയ്ക്കൊക്കെ മുറി വൃത്തിയാക്കിത്തരും.. പിതാജിയാണേല്‍ ജോലിത്തിരക്ക് കാരണം ഇതൊന്നും അത്ര നോക്കാറില്ല.. എന്നാല്‍ നോക്കുന്ന ദിവസങ്ങളില്‍ ശരിയ്ക്കും നോക്കാറുണ്ട്... 
 അന്ന് ഞങ്ങളുടെപുറത്ത് പുളിവടി, ലാത്തി, ലെതര്‍ബെല്‍റ്റ്‌, തേപ്പുപെട്ടിയുടെ മുന്നുപിരിവയര്‍ തുടങ്ങിയവയുടെ പാടുകള്‍ ശരിയ്ക്കും  പതിയ്ക്കാറുണ്ട്....ഇത്തരം തൂലികയെഴുത്ത് രണ്ടുമാസം കൂടുമ്പോഴൊക്കെയേ ഉണ്ടാവൂ.
ബട്ട്‌ അന്ന് നല്ല എഴുത്തായിരിക്കും.... മനസ്സില്‍ അതങ്ങനെ മായാതെ നില്‍ക്കും.. ഒരിക്കല്‍ പതിവ് ഇന്‍സ്പെക്ഷന് സമയമായതുകൊണ്ട് ഞങ്ങളെല്ലാം മുറി വൃത്തിയാക്കുകയായിരുന്നു.. ഇനി ഞങ്ങളുടെ മുറി വൃത്തിയാക്കുന്നവിധം.., ചപ്പുചവറുകളൊക്കെ ഒരു പേപ്പറില്‍ ഭംഗിയായി പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കളയും.... അതിനുമുന്‍പായി വേറെയും കാര്യമുണ്ട്.. ഞാന്‍പോയി എങ്ങിനെയെങ്കിലും ഒരു നീര്‍ക്കോലിയെ അല്ലെ ചെറിയ മഞ്ഞച്ചേരയെ പിടിച്ചോണ്ട് വരും..

. പക്ഷെ അതിനെ കൊല്ലില്ല ഒന്ന് ബോധംകെടുത്തുകയേയുള്ളൂ.. അങ്ങനെയൊരു ടെക്ക്നിക്ക് എനിയ്ക്കറിയാം.. ഇനിയാണ് യഥാര്‍ത്ഥ പണി..... അതിനെ ഈ ചപ്പുചവറിന്‍റെ കൂടെ ഭംഗിയായി പൊതിയും... അതിനുശേഷം..ഒരു  അഞ്ചുമണിയൊക്കെ ആകുമ്പോള്‍ ഞാനും ചേട്ടനും കൂടി റോഡിലേക്ക് പോകും ... ആരും ഇല്ലെന്ന് കണ്ടാല്‍ ഇതവിടെ ഉപേക്ഷിച്ച് ഞങ്ങള്‍ അവിടടുത്ത് എവിടേലും ഒളിച്ചിരിയ്ക്കും... ഈ പൊതി കാണുന്ന ആള്‍ക്കാര്‍ ഇതെടുക്കാന്‍ കാണിക്കുന്ന വെപ്രാളം, അടവുകള്‍ ഇതൊക്കെ കണ്ടുരസിക്കുക.. ഇതാണ് ഞങ്ങളുടെ പ്രധാനപരിപാടി.. ഇതെടുക്കുന്ന ആള്‍ക്കാര്‍ക്ക് ഭയങ്കര ആകാംക്ഷയാണ്.. അവരിത്‌ അവിടെവെച്ചുതന്നെ തുറക്കും.. അത്രയുംനേരം അതില്‍ ശ്വാസംമുട്ടി ഇരിയ്ക്കുന്ന പാമ്പണ്ണന്‍ ഒന്നുചാടും.... അപ്പോള്‍ എടുത്തയാള്‍ നാലുകാലില്‍ ചാടും... ബട്ട്‌ അവസാനം അവര്‍ വിളിയ്ക്കുന്ന തന്തയ്ക്കുവിളി കേള്‍ക്കാന്‍ ഒരു രസവും ഇല്ല.... 

ഇതു പലനാളായി ചെയ്യുന്ന പണിയാണ്.. സ്ഥലം ഞങ്ങള്‍ തീരുമാനിയ്ക്കും.. ഇപ്രാവശ്യം തോട്ടില്‍ നല്ല വെള്ളമുള്ള സമയമാണ്... കിട്ടിയത് ഒരു നീര്‍കോലിയെ. എല്ലാം റെഡി വീടിനു തൊട്ടടുത്തുള്ള നാലുംകൂടുന്ന ജങ്ങ്ഷനില്‍ തന്നെയാകാം ഇപ്രാവശ്യത്തെ പരിപാടി എന്നുഞങ്ങള്‍ തീരുമാനിച്ചു.. ഞാന്‍ പൊതി റോഡില്‍ കൊണ്ടിട്ട് കുറച്ചുനേരമായി.. ആരും വരുന്നില്ല... പപ്പാ വരാനുള്ള നേരമാകുകയും ചെയ്യുന്നു.. 

അപ്പോഴാ ദേ.. ഒരുത്തന്‍ സൈക്കിളും ചവിട്ടിവരുന്നു.. ഹാ ഞങ്ങള്‍ക്ക് സന്തോഷമായി.. ഇവനിപ്പോള്‍ പണികിട്ടും എന്ന് വിചാരിച്ചിരിക്കുകയാണ് ഞങ്ങള്‍.. പക്ഷെ ആ പണ്ടാരകാലന്‍ അതെടുത്തില്ല.... മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മുഖ്യന്‍ എടുത്ത തീരുമാനംപോലെ ഞാന്‍ ചുമ്മാ അതുംനോക്കിനിന്നു... ഒന്നുരണ്ടു കാല്‍നടയാത്രക്കാര്‍ അതുവഴിവന്നു.. അവരും മുന്‍പത്തെപോലെതന്നെ.... ഞങ്ങള്‍ക്ക് പേടിയായിത്തുടങ്ങി.. എന്‍റെ ചേട്ടനാണെ ഒരുമാതിരി യൂദാസിനെപ്പോലെയാ.. " ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്‍.. നീയാ.. നീയാ..!! " ഞാനും വിട്ടുകൊടുക്കില്ല... "നീയല്ലെ പൊതിഞ്ഞത്.. അപ്പൊ നീയല്ലെ അവിടെകൊണ്ടിട്ടത്.." അങ്ങിനെ പരസ്പരം ഞങ്ങള്‍ പഴിചാരി നില്‍ക്കുകയാണ്.. പപ്പാ വരാന്‍ നേരമായി.. വന്നാല്‍ ഞങ്ങളെ പൊക്കും... ആ പൊതിഞ്ഞു ഇട്ടിരിയ്ക്കുന്നതില്‍ ഒരെണ്ണം എന്‍റെ ക്ലാസ്സ്‌പരീക്ഷാപേപ്പറാണ്.. എന്‍റെ പേര്, ക്ലാസ്സ്‌, എല്ലാമുണ്ടതില്‍.....! ഞാനന്ന് ആറാംക്ലാസ്സിലാണ്..  

വളരെ പെട്ടെന്നുതന്നെ അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടം ആയി... ഇതുവരെ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.. ഇന്നെന്താ ഈ ആള്‍ക്കൂട്ടം എന്നാലോചിച്ചപ്പോഴാണ് ടിവിയിലെ അലേര്‍ട്ട് ഓര്‍മ്മവന്നത്.. അവിടെ ഇവിടെ ഒക്കെയായി ബോംബുപൊട്ടുന്ന കാലമാണ്.. അപ്പോള്‍ പൊതി വല്ലതും റോഡില്‍ കണ്ടാല്‍ എടുക്കരുത് എന്ന് നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം ഉണ്ട്..
അപ്പോള്‍ ശേരിക്യും എന്‍റെ നെഞ്ചില്‍ ഒരു ബോംബു പൊട്ടി .......
അതാണ് ആരും ആ പൊതി എടുക്കാതെയിരുന്നത്.. ഓരോരുത്തര്‍ അവിടെയും ഇവിടെയുമൊക്കെയായി നിന്നു കുശുകുശുക്കുന്നുണ്ട്.... ഈ സമയത്താണ് ഞങ്ങള്‍ ശരിക്കും ദൈവത്തെ വിളിയ്ക്കുന്നത്‌... ശയനപ്രദക്ഷിണം... ചന്ദനത്തിരി.. പുഷ്പാഞ്ജലി... അങ്ങനെ നീളും... ഇതിന്‍റെപേരില്‍ ശബരിമലയ്ക്കു വന്നേക്കാം എന്നുവരെ നേരും.. അങ്ങനെ ടെന്‍ഷനടിച്ചു ചാവാറായി നില്‍ക്കുകയാണ്.. അപ്പോഴാണ് ദൈവദൂതനെപ്പോലെ ഒരു അപ്പൂപ്പന്‍ അവിടെ വരുന്നത്.. കക്ഷി ഒരു ബീഡിയൊക്കെയെടുത്തു വലിച്ച് അതിനുചുറ്റും ഒന്നുനടന്നുനോക്കി.... അവസാനം രണ്ടും കല്‍പ്പിച്ച് പുള്ളി അതെടുത്തു.. കുറച്ചുപേര്‍ അവിടെനിന്ന് ഓടി..

ബോംബുപൊട്ടിയാ കണ്ണിറുക്കിയടച്ചാല്‍ മതിയെന്ന് പറഞ്ഞ് ചിലര്‍ കണ്ണ്പൊത്തി നില്‍പ്പുണ്ട്... ചിലരോ ചെവിപൊത്തിപ്പിടിച്ച് രണ്ടുകണ്ണും തുറിപ്പിച്ച് അതിലേയ്ക്കുറ്റുനോക്കുന്നുണ്ട്... ഒടുവില്‍ അപ്പുപ്പന്‍ അതുതുറന്നു....... നമ്മുടെ നീര്‍കോലിചേട്ടന്‍സ് ഒറ്റച്ചാട്ടം.... ചാടിയത്‌ ഒരു പ്ലാസ്റ്റിക് കവറുമായിട്ടാണ്.. ഹൈയ്യോ എന്നുവിളിച്ച് അവിടെയുണ്ടായിരുന്ന ഒരാള്‍ ചാടിയോടി... അപ്പൂപ്പന്‍ അത് നീര്‍കോലി ആണ് എന്നുപറഞ്ഞിട്ട് ആരുകേള്‍ക്കാന്‍....!! അവസാനം... നീര്‍കോലി അതെന്നുറപ്പിച്ച്, പിള്ളേരൊപ്പിച്ച ഒരു കുസൃതി എന്നനിലയില്‍ നാട്ടുകാരത്‌ വിട്ടുകളഞ്ഞു......
അപ്പോഴേക്കും ആ ബോംബുപ്പൊട്ടി രണ്ടുപേര്‍... അവശനിലയില്‍ ആയിരുന്നു... ഞാനും എന്‍റെ ചേട്ടനും..........


അന്നുഞങ്ങളൊരു ശപഥം ചെയ്തു ഇനിയൊരിക്കലും ഇത്തരത്തിലൊരു ബോംബുണ്ടാക്കില്ല എന്ന്.....!!!


പിന്നെ പോകുന്നതിനു മുന്‍പ് ഒരു അഭിപ്രായം ...താഴെ രേഖപെടുത്തുക..നന്ദി..